- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി മാറി; പഴനിയിൽ കൊണ്ടു പോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; എല്ലാം കഴിഞ്ഞപ്പോൾ കല്യാണം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞു; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
ബേക്കൽ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ബേക്കൽ സ്വദേശിനിയായ 19 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ. ഇരവിപുരത്തെ വിഷ്ണു (23)വിനെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇവർ തമ്മിൽ പ്രണയത്തിലാവുകയും മൊബൈൽ നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് ഇരുവരും നാടുവിട്ടു. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
ഇതിനിടെ യുവതി നാട്ടിലേക്ക് തിരിച്ചെത്തി. പഴനിയിൽ കൊണ്ടു പോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹത്തിൽ നിന്നു പിന്മാറിയെന്നും കാണിച്ചു യുവതി നൽകിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കൊല്ലത്ത് നടന്ന അടിപിടിക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മറുനാടന് ഡെസ്ക്