കോട്ടയം: മുണ്ടക്കയത്ത് വിവാഹ വാഗ്ദാനം നൽകി ദലിത് യുവതിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. എരുമേലി സ്വദേശി വിനുവാണ് അറസ്റ്റിലായത്. പെൺകുട്ടി പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതി മുണ്ടക്കയം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ 3 വർഷമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിൽ ലഭിച്ച പരാതി.

ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു പീഡനം. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പൊലീസ് സാന്നിധ്യത്തിൽ ഇയാൾ ഉറപ്പും നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിവാഹം നിശ്ചയിച്ചെങ്കിലും വിനു ഒളിവിൽ പോയി. തുടർന്നാണ് പെൺകുട്ടി മുണ്ടക്കയം പൊലീസിൽ പരാതി നൽകിയത്. വിനുവിനെ റിമാൻഡ് ചെയ്തു.