കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബലൂൺ വിൽപ്പന നടത്തിയിരുന്ന രാജസ്ഥാൻ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ ട്രെയിനിൽ തട്ടിക്കൊണ്ടുപോയി കാമുകനും സുഹൃത്തിനും കൈമാറി ലൈംഗിക പീഡനത്തിനിരയാക്കാൻ ഒത്താശ ചെയ്തയുവതി അറസ്റ്റിൽ. കണ്ണൂർ നഗരത്തിൽ റോഡരികിൽ ബലൂൺ വിൽപ്പന നടത്തിയിരുന്ന രാജസ്ഥാൻ സ്വദേശിനി പൂജ(26)യെയാണ് ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിതുകൊടേരി അറസ്റ്റു ചെയ്തത്.

കണ്ണൂരിൽ നിന്നും കുട്ടിയുമായി കടന്നുകളഞ്ഞ സംഘം തലശേരിയിൽ വച്ചാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മുനീശ്വരൻ കോവിലിന് സമീപം ബലൂൺ വിൽപ്പനക്കാരനായ രാജസ്ഥാൻ സ്വദേശിയുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് യുവതിയുടെ നേതൃത്വത്തിൽ കടത്തികൊണ്ടുപോയത്. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു പീഡനത്തിനിരയാക്കപ്പെട്ട പെൺകുട്ടി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുടുംബാംഗങ്ങൾ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനു മുൻപിൽ ദിവസങ്ങളോളം കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു അന്വേഷണ സംഘത്തിൽഎസ്‌ഐ ഹാരിസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജി, അജയൻ എന്നിവരുണ്ടായിരുന്നു.