- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ ജീവനൊടുക്കിയ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടു; പ്രതി അറസ്റ്റിൽ; കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായത് ഡിഎൻഎ പരിശോധനയിൽ
ഇടുക്കി: ഇടുക്കിയിൽ കഴിഞ്ഞ ഡിസംബറിൽ ജീവനൊടുക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ്. പീരുമേടിന് സമീപം കരടിക്കുഴിയിലാണ് പതിനേഴുകാരി ജീവനൊടുക്കിയത്. സംഭവത്തിൽ കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി. ഡിഎൻഎ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീടിനുസമീപമുള്ള കുളത്തിലാണ് പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിരയായതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റുചെയ്തത്.
Next Story