- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കളുമായുള്ള അടുപ്പം മുതലെടുത്ത് വിദ്യാർത്ഥിനികളായ സഹോദരിമാരെ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡനം; രണ്ട് പേർ പോക്സോ കേസിൽ അറസ്റ്റിൽ; കേസിലെ ഒന്നാം പ്രതി വിനോദ് രണ്ടു വിവാഹം കഴിച്ചയാൾ
തിരുവനന്തപുരം: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനികളായ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. പേപ്പാറ പട്ടൻകുളിച്ചപാറ തടത്തരികത്തു വീട്ടിൽ രഞ്ജു എന്നു വിളിക്കുന്ന വിനോദ് (32), കിളിമാനൂർ അടയമൺ ചരുവിള പുത്തൻ വീട്ടിൽ ശരത് (23) എന്നിവരാണ് അറസ്റ്റിലായത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നിരന്തരമായി ഭീഷണികളിലൂടെ അടുത്ത പെൺകുട്ടിയെയും പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടികളുടെ മാതാപിതാക്കളുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നാം പ്രതി വിനോദ് മൂത്തകുട്ടിയായ 16കാരിയെ പീഡിപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതി തുടർച്ചയായി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭയം മൂലം കുട്ടി വിവരം പുറത്തുപറഞ്ഞില്ല. ഇതിനിടെ പ്രതി ഇളയ കുട്ടിയായ 14കാരിയേയും പീഡനത്തിനിരയാക്കി. മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് രണ്ടാം പ്രതി ശരത്തിനെയും കുട്ടികളുടെ വീട്ടിലെത്തിച്ച് പീഡനത്തിന് സൗകര്യമൊരുക്കിയതായും പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുമ്പ് മൂത്തകുട്ടിയെ ഇയാൾ മറ്റൊരു വീട്ടിലെത്തിച്ചു. അന്വേഷിച്ചെത്തിയ വീട്ടുകാർ കണ്ടത് പൂട്ടിയിട്ട പെൺകുട്ടിയെയാണ്. പെൺകുട്ടിയെ രക്ഷിച്ച ശേഷം രക്ഷാകർത്താക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഒളിവിൽ പോയ വിനോദിനെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ശരത്തിനെ പെരിങ്ങമ്മലയിൽ നിന്നുമാണ് വിതുര പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതികലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതി വിനോദ് രണ്ടു വിവാഹം കഴിച്ചിട്ടുള്ളതായും രണ്ടു കുട്ടികൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ