- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിവി ഷോയ്ക്കു വേണ്ടി ഒന്നിച്ചു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി പീഡിപ്പിച്ചെന്ന സഹപ്രവർത്തകയുടെ പരാതി; നടൻ അലോക് നാഥിനെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്ത് മുംബൈ പൊലീസ്
ബോളിവുഡ് നടൻ അലോക് നാഥിനെതിരെ മുംബൈ പൊലീസ് ബലാത്സംഗക്കേസ് ഫയൽ ചെയ്തു. 19 വർഷം മുൻപ് അലോക് നാഥ് തന്നെ ബലാത്സംഗം ചെയ്തെന്ന് മുൻ സഹപ്രവർത്തക മീടൂ വെളിപ്പെടുത്തൽ നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഒക്ടോബർ 17 നാണ് മുംബൈ പൊലീസ് യുവതിയുടെ പരാതി സ്വീകരിക്കുന്നത്. പരാതി പരിശോധിച്ച മുംബൈ പൊലീസ് ബുധനാഴ്‌ച്ച രാവിലെ അലോക് നാഥിനെതിരേ ഐപിസി 376 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒരു ടിവി ഷോയ്ക്കു വേണ്ടി ഒന്നിച്ചു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണ് പരാതിക്കാരിയുടെ വിശദീകരണം. കഴിഞ്ഞ മാസം 8 നാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരാതിക്കാരി ആദ്യം അലോക് നാഥിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത്. അലോക് നാഥിന്റെ വീട്ടിൽ വെച്ചു നടന്ന പാർട്ടിയിൽ ശീതള പാനീയത്തിൽ മയക്കുമരുന്നു കലർത്തി തനിക്ക് നൽകിയെന്നും പാർട്ടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അലോക് നാഥ് വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന വ്യാജേന തന്നെ മറ്റൊരു സ്ഥലത്തേക്
ബോളിവുഡ് നടൻ അലോക് നാഥിനെതിരെ മുംബൈ പൊലീസ് ബലാത്സംഗക്കേസ് ഫയൽ ചെയ്തു. 19 വർഷം മുൻപ് അലോക് നാഥ് തന്നെ ബലാത്സംഗം ചെയ്തെന്ന് മുൻ സഹപ്രവർത്തക മീടൂ വെളിപ്പെടുത്തൽ നടത്തുകയും പരാതി നൽകുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഒക്ടോബർ 17 നാണ് മുംബൈ പൊലീസ് യുവതിയുടെ പരാതി സ്വീകരിക്കുന്നത്. പരാതി പരിശോധിച്ച മുംബൈ പൊലീസ് ബുധനാഴ്‌ച്ച രാവിലെ അലോക് നാഥിനെതിരേ ഐപിസി 376 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഒരു ടിവി ഷോയ്ക്കു വേണ്ടി ഒന്നിച്ചു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണ് പരാതിക്കാരിയുടെ വിശദീകരണം. കഴിഞ്ഞ മാസം 8 നാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരാതിക്കാരി ആദ്യം അലോക് നാഥിനെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത്. അലോക് നാഥിന്റെ വീട്ടിൽ വെച്ചു നടന്ന പാർട്ടിയിൽ ശീതള പാനീയത്തിൽ മയക്കുമരുന്നു കലർത്തി തനിക്ക് നൽകിയെന്നും പാർട്ടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ അലോക് നാഥ് വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന വ്യാജേന തന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
പരാതിക്കാരിയുടെ പോസ്റ്റിനു പിന്നാലെ, ഭർത്താവിന്റെ പേര് അനാവശ്യമായി വലിച്ചിട്ടെന്ന് ആരോപിച്ച് അലോക് നാഥിന്റെ ഭാര്യ അഷു സിങ്ങും പരാതിക്കാരിക്ക് എതിരെ മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അഷു സിങ്ങിന്റെ കേസ് മുംബൈ ഹൈക്കോടതി തള്ളി