കൊച്ചി : ആറാട്ട്, നാരദൻ തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ റാപ്പ് ഗാനങ്ങൾ ആലപിച്ച റാപ്പർ ഫെജോ വിവാഹിതനായി. എറണാകുളം വൈറ്റില സ്വദേശിനി ജോഫിയാണ് വധു. ഫെജോ തന്നെയാണ് വിവാഹവാർത്ത തന്റെ ഇൻസ്റ്റാഗ്രം പേജിലൂടെ പങ്കുവെച്ചത്.

എറണാകുളം വൈറ്റില സ്വദേശിയായ റാപ്പറുടെ യഥാർഥ പേര് ഫെബിൻ ജോസഫ് എന്നാണ്. അതിനെ ചുരുക്കിയാണ് ഫെജോ എന്നാക്കിയത്. 2009ത് മുതലാണ് മലയാളത്തിൽ അധികം റാപ്പ് ഗാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഫെജോ അധിവേഗത്തിൽ വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് ഈ മേഖലയിലേക്കെത്തുന്നത്.

 

 
 
 
View this post on Instagram

A post shared by FEJO (@officialfejo)

ടൊവീനോ തോമസ് ചിത്രം മറഡോണയിലൂടെയാണ് ഫെജോ മലയാളം സിനിമയിലേക്കെത്തുന്നത്. പിന്നാലെ അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രം ആറാട്ട്, ആഷിഖ് അബു സംവിധാനം ചെയ്ത നാരദൻ എന്നീ സിനിമകളിലും ഫെജോ റാപ്പ് ഗാനങ്ങൾ ഒരുക്കിട്ടുണ്ട്. നാരദനിൽ മുടിയൻ എന്ന റാപ്പറുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ആറാട്ടിന്റെ തീം സോങിന് വരികൾ കുറിച്ചതും ആലപിച്ചതും ഫെജോയാണ്.

 

 
 
 
View this post on Instagram

A post shared by FEJO (@officialfejo)

'ചെവി തുറന്നു പിടി' എന്ന ഗാനത്തിലൂടെയാണ് ഫെജോയ്ക്ക് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത്. രണം, അതിരൻ, അണ്ടർവേൾഡ്, ജിംബൂംബാ എന്നീ ചിത്രങ്ങളിലും ഫെജോ റാപ്പ് ചെയ്തിട്ടുണ്ട്.