- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു; ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത് ഒറ്റപ്പാലം സ്വദേശിനി ദിവ്യാ പ്രവീൺ; അപകടമുണ്ടായത് ഷാർജയിൽ കുടുംബസംഗമം കഴിഞ്ഞ് മടങ്ങവെ ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുത പോസ്റ്റിൽ ഇടിച്ച്
റാസൽഖൈമ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിൽ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീൺ (25) ആണ് മരിച്ചത്. റാസൽഖൈമയിലെ ഖറാൻ റോഡിൽ വെച്ച് ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം പകടത്തിൽപ്പെടുക ആയിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. പ്രവീണും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുതപോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഷാർജയിൽ നടന്ന കുടുംബസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവീണും കുടുംബവും. കാസർകോട് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. കഴിഞ്ഞ മൂന്നു വർഷമായി യു.എ.ഇ.യിലുള്ള ഇവർ ആറുമാസം മുൻപാണ് റാസൽഖൈമയിൽ എത്തുന്നത്. ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ. രണ്ടു വയസ്സുള്ള ദക്ഷ് ഏകമകനാണ്. റാക് സൈഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രതിനിധി പുഷ്പൻ ഗോവിന്ദൻ പറഞ്ഞു.
റാസൽഖൈമ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിൽ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീൺ (25) ആണ് മരിച്ചത്. റാസൽഖൈമയിലെ ഖറാൻ റോഡിൽ വെച്ച് ദിവ്യയും കുടുംബവും സഞ്ചരിച്ച വാഹനം പകടത്തിൽപ്പെടുക ആയിരുന്നു.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. പ്രവീണും കുടുംബവും സഞ്ചരിച്ച വാഹനം വൈദ്യുതപോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഷാർജയിൽ നടന്ന കുടുംബസംഗമം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവീണും കുടുംബവും. കാസർകോട് നീലേശ്വരം പട്ടേന തുയ്യത്ത് ഇല്ലത്ത് ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. കഴിഞ്ഞ മൂന്നു വർഷമായി യു.എ.ഇ.യിലുള്ള ഇവർ ആറുമാസം മുൻപാണ് റാസൽഖൈമയിൽ എത്തുന്നത്.
ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ. രണ്ടു വയസ്സുള്ള ദക്ഷ് ഏകമകനാണ്. റാക് സൈഫ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ റിലീഫ് കമ്മിറ്റി പ്രതിനിധി പുഷ്പൻ ഗോവിന്ദൻ പറഞ്ഞു.