റാസൽ ഖൈമ: റാസൽ ഖൈമയിലുള്ള സർക്കാർ ജീവനക്കാർക്ക് ഈദുൽ ഫിത്തറിനു മുമ്പ് തന്നെ ഈ മാസത്തെ ശമ്പളം വിതരണം ചെയ്യും. റാസ് അൽ ഖൈമ ഭരണാധികാരി ഹിസ് ഹൈനസ്സ് ഷേയ്ഖ് സാദ് ബിൻ സഖിർ അൾ ഖാസിമിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. തീരുമാനം നടപ്പിലാക്കാനുള്ള എല്ലാ നടപടികളും ഗവൺമെന്റ് ആരംഭിച്ചുകഴിഞ്ഞു. ജൂലൈ 14ന് മുമ്പ് തന്നെ ശമ്പളം തൊഴിലാളികൾക്ക് നൽകാനുള്ള ഒരുക്കത്തിലാണ് ഗവൺമെന്റിലെ ഓരോ വിഭാഗവും.

തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിൽ ഷേക്ക് സാദിന്റെ താത്പര്യമാണ് ഇതിൽ നിന്നു വ്യക്തമാകുന്നതെന്ന് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തവേ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അബ്ദുൾ ലത്തീഫ് ഖാലിഫ വ്യക്തമാക്കി. റമദാൻ അവധിക്കാലം ആഘോഷമാക്കാൻ ഇതു സഹായിക്കുമെന്നും ഡോ. അബ്ദുൾ ലത്തീഫ് കൂട്ടിച്ചേർത്തു.