ഷാർജക്ക് പിന്നാലെ റാസൽഖൈമ എമിറേറ്റും ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവ് പ്രഖ്യാപിച്ചു.ശൈഖ് സഊദ് ബിൻ സഖർ ആൽ ഖാസിമി റാസൽഖൈമയുടെ ഭരണസാരഥ്യം ഏറ്റെടുത്തതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ചാണ് റാസൽഖൈമയിൽ ഇളവ് നല്കിയത്.

ട്രാഫിക് ഫൈനിൽ 55 ശതമാനം ഇളവാണ് റാസൽഖൈമ പ്രഖ്യാപിച്ചത്.നവംബർ ഒന്നു മുതൽ 15 വരെയാണ് പിഴയിൽ ഇളവ് നൽകുകയെന്ന് റാക് പൊലീസ് മേധാവി മേജർ ജനറൽ അലി അബ്ദുല്ല അൽവാൻ അൽ നുഐമി അറിയിച്ചു.

ഷാർജ പൊലീസ് രൂപവത്കരണത്തിന്റെ 50ാം വാർഷികം പ്രമാണിച്ച് ഷാർജ എമിറേറ്റ് കഴിഞ്ഞ ദിവസം 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.