- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിലെ വാഹനാപകടത്തിലൂടെ മരണത്തിലും ഒരുമിച്ചത് ആത്മാർത്ഥ സുഹൃത്തുക്കൾ; അതുലിന്റെയും അർജുന്റെയും മരണത്തിൽ നടുക്കം മാറാതെ മലയാളികൾ: ഇടുക്കി സ്വദേശി ബിനുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
റാസൽഖൈമ: റാസൽഖൈമയിലെ വാഹനാപകടത്തിൽ മരിച്ച അതുലും അർജുനും ജീവിതത്തിലും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്നെ ഇവർ രണ്ടു പേരും ഒരുമിച്ച് മരണത്തെ പുൽകിയതിന്റെ നടുക്കത്തിലാണ് റാസൽഖൈമയിലെ മലയാളി സമൂഹം. ഇരുവരുടെയും മരണത്തിൽ കലാശിച്ച വാഹനാപകടത്തിൽപ്പെട്ട അഞ്ച് പേരും ഒന്നിച്ച് ജോലി ചെയ്ത് താമസിക്കുന്നവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇതിൽ അർജുനും അതുലും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു. അപടകത്തിൽപ്പെട്ട ഇടുക്കി കുമളി സ്വദേശിയായ ബിനുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബിനുവിനെ കൂടാതെ കട്ടപ്പന സ്വദേശി സഞ്ജയ്, പട്ടാമ്പി സ്വദേശി ശ്രേയസ് എന്നിവർക്കാണ് പരുക്കേറ്റത്. എല്ലാവരെയും റാസൽഖൈമ സഖർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തിൽപ്പെട്ട അഞ്ച് പേരും ഏതാണ്ട് സമപ്രായക്കാരുമാണ്. ജോലി കഴിഞ്ഞുള്ള സമയം അഞ്ച് പേരും വെറുതെ വാഹനത്തിൽ യാത്ര പുറപ്പെട്ടപ്പോഴായിരുന്നു അപകടം. റാസൽഖൈമ പാലത്തിലൂടെ നഖീൽ മേഖലയിലേക്ക് പോകുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ ഓടിയ വാഹനം ജു
റാസൽഖൈമ: റാസൽഖൈമയിലെ വാഹനാപകടത്തിൽ മരിച്ച അതുലും അർജുനും ജീവിതത്തിലും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്നെ ഇവർ രണ്ടു പേരും ഒരുമിച്ച് മരണത്തെ പുൽകിയതിന്റെ നടുക്കത്തിലാണ് റാസൽഖൈമയിലെ മലയാളി സമൂഹം. ഇരുവരുടെയും മരണത്തിൽ കലാശിച്ച വാഹനാപകടത്തിൽപ്പെട്ട അഞ്ച് പേരും ഒന്നിച്ച് ജോലി ചെയ്ത് താമസിക്കുന്നവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇതിൽ അർജുനും അതുലും ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു.
അപടകത്തിൽപ്പെട്ട ഇടുക്കി കുമളി സ്വദേശിയായ ബിനുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബിനുവിനെ കൂടാതെ കട്ടപ്പന സ്വദേശി സഞ്ജയ്, പട്ടാമ്പി സ്വദേശി ശ്രേയസ് എന്നിവർക്കാണ് പരുക്കേറ്റത്. എല്ലാവരെയും റാസൽഖൈമ സഖർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തിൽപ്പെട്ട അഞ്ച് പേരും ഏതാണ്ട് സമപ്രായക്കാരുമാണ്. ജോലി കഴിഞ്ഞുള്ള സമയം അഞ്ച് പേരും വെറുതെ വാഹനത്തിൽ യാത്ര പുറപ്പെട്ടപ്പോഴായിരുന്നു അപകടം.
റാസൽഖൈമ പാലത്തിലൂടെ നഖീൽ മേഖലയിലേക്ക് പോകുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ ഓടിയ വാഹനം ജുൽഫാറിനടുത്തെ റൗണ്ട് എബൗട്ടിൽ മറിയുകയായിരുന്നു. അമിത വേഗത്തിൽ ആയതിനാൽ ഡ്രൈവർക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്ന വാഹനം പലതവണ മറിഞ്ഞ ശേഷമാണ് നിന്നതെന്നു സംഭവ സ്ഥലത്ത് എത്തിയ പൊലീസ് പറഞ്ഞു.
റാസൽ ഖൈമ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസിനു അഭിമുഖമായുള്ള റോഡിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചു. രണ്ടു മൃതദേഹങ്ങൾ അനുബന്ധ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നു വലീദ് പറഞ്ഞു.
തിരുവനന്തപുരം കരമന സ്വദേശി ശോഭ മന്ദിരത്തിൽ ഗോപകുമാർ രാമചന്ദ്രൻ നായരുടെ മകൻ അതുൽ ഗോപൻ(24), എറണാകുളം ആലുവ സ്വദേശി അർജുൻ വിമൽ തമ്പി(24) എന്നിവരാണ് മരിച്ചത്. അതുലിന്റെ പിതാവ് ഗോപകുമാർ രാമചന്ദ്രൻ നായർ ജർമനിയിലാണുള്ളത്. അനിതാകുമാരിയാണ് മാതാവ്.
റാസൽഖൈമയിലെ റാക് ഹോട്ടൽ ജീവനക്കാരായിരുന്നു ഇവരെല്ലാവരും. രാത്രി നടന്ന അപകടം രാവിലെയാണ് അറിഞ്ഞതെന്ന് മാമുറ പൊലീസ് സ്റ്റേഷൻ ചീഫ് ലഫ് കേണൽ വലീദ് മുഹമ്മദ് ഖാൻഫസ് അറിയിച്ചു. ഉടൻ തന്നെ ട്രാഫിക് പട്രോൾ വാഹനവും ആംബുലൻസും മെഡിക്കൽ സംഘവും സ്ഥലത്തേക്ക് തിരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
റാസൽഖൈമ പാലത്തിന്റെ ഭാഗത്തുനിന്നും വരികയായിരുന്ന ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. തുടർന്ന് വാഹനം കറങ്ങുകയും തലകീഴായി നിരവധി തവണ മറിയുകയും ചെയ്തു. ഒടുവിൽ റോഡിന്റെ വലതുവശത്താണ് കാർ നിന്നതെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി. പരുക്കേറ്റവരെയും മരിച്ചവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.