- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുത്തുള്ളി രസം ഉണ്ടാക്കുന്ന വിധം
പത്ത് വെളുത്തുള്ളി തൊലികളയാത്തത്, വറ്റൽ മുളക് - 1, കുരുമുളക് 3 ടേബിൾ സ്പൂൺ, ജീരകം - 1 ടീ. സ്പൂൺ എന്നിവ ഒരുമിച്ചു ചതച്ചു വെയ്ക്കുക. അഞ്ച് ടേബിൾ സ്പൂൺ സാമ്പാർ പരിപ്പ് പ്രത്യേകം വേവിച്ചു വെക്കുക (പരിപ്പിടാതെയും ഉണ്ടാക്കാം). കടുക് വറുക്കുന്നതിനും അലങ്കരിക്കാനുമായുള്ള ചേരുവകൾ:- പുളി 2 ടേ. സ്പൂൺ തക്കാളി 2 എണ്ണം അരിഞ്ഞത് മഞ്ഞൾപ്പൊടി ഒരു നുള്ള് എണ
പത്ത് വെളുത്തുള്ളി തൊലികളയാത്തത്, വറ്റൽ മുളക് - 1, കുരുമുളക് 3 ടേബിൾ സ്പൂൺ, ജീരകം - 1 ടീ. സ്പൂൺ എന്നിവ ഒരുമിച്ചു ചതച്ചു വെയ്ക്കുക.
അഞ്ച് ടേബിൾ സ്പൂൺ സാമ്പാർ പരിപ്പ് പ്രത്യേകം വേവിച്ചു വെക്കുക (പരിപ്പിടാതെയും ഉണ്ടാക്കാം).
കടുക് വറുക്കുന്നതിനും അലങ്കരിക്കാനുമായുള്ള ചേരുവകൾ:-
പുളി 2 ടേ. സ്പൂൺ
തക്കാളി 2 എണ്ണം അരിഞ്ഞത്
മഞ്ഞൾപ്പൊടി ഒരു നുള്ള്
എണ്ണ 1 ടേ.സ്പൂൺ
വറ്റൽ മുളക് 1
കരിവേപ്പില 2 കതിർപ്പ്
ഉലുവ ഒരുനുള്ള്
കായം 1/2 ടീ.സ്പൂൺ
മല്ലിയില അരിഞ്ഞത് 1 ടേ.സ്പൂൺ
ഉണ്ടാക്കേണ്ട വിധം:-
പുളി 2 കപ്പ് വെള്ളത്തിൽ കലക്കി തിളക്കാൻ വെക്കുക. ചതച്ചു വച്ച വെളുത്തുള്ളിയും കുരുമുളകും മറ്റും ഈ വെള്ളത്തിലേക്ക് ചേർത്ത് തിളപ്പിക്കുക. ഒന്നു തിളച്ചു കഴിഞ്ഞ് അതിലേക്ക്, തക്കാളി അരിഞ്ഞതും, മഞ്ഞൾപ്പൊടിയും ചേർത്ത് തിളപ്പിക്കുക. ഇഷ്ടാനുസരണം, വേവിച്ചു വച്ചിരിക്കുന്ന പരിപ്പും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക.
ഒരു ചെറിയ സ്പൂൺ എണ്ണയൊഴിച്ച് കടുവരുത്തെടുക്കുക. തീ കെടുത്തി, കടുവറുത്തതിലെ എണ്ണയിലേക്ക് കായവും ചേർത്ത്, തിളപ്പിച്ചുവച്ചിരിക്കുന്ന രസത്തിലേക്ക് ചേർക്കുക. തെളിഞ്ഞ രസം ആണ് ആവശ്യമെങ്കിൽ കടുക് വറുത്ത് ചേർക്കുന്നതിനു മുൻപ് അരിച്ചെടുക്കുക. ഇതിലേക്ക് മല്ലിയില അരിഞ്ഞതു ചേർക്കുക. രുചികരമായ രസം തയ്യാറായികഴിഞ്ഞു.