- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവു നായ കടിച്ച് പരുക്കേറ്റ് ചികിൽസയിലിരുന്ന 12കാരൻ മരിച്ചു; വിടവാങ്ങിയത് മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടി. 28-മത്തെ ദിവസം വീണ്ടും എടുത്തപ്പോൾ ഛർദി ഉണ്ടായി; റസാന്റെ വിയോഗ ദുഃഖത്തിൽ ചേലമ്പ്ര
മലപ്പുറം: തെരുവ് നായ കടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു. മലപ്പുറം ചേലേമ്പ്ര കോണത്തും പുറായി താമസിക്കുന്ന കൊടമ്പാടൻ റിയാസിന്റെ മകൻ മുഹമ്മദ് റസാൻ (റിഫു 12 ) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തു. ട
വീണ്ടും 28-മത്തെ ദിവസം എടുത്തപ്പോൾ ഛർദി ഉണ്ടാകുകയും കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ മരണപെട്ടു, മാതാവ്: റാനിയ. സഹോദരി: ഫിൽസാ ഫാത്തിമ. ചേലുപ്പാടം എ.എം.എം.എ.എം യു.പിസ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു,
തെരുവ് നായയുടെ കടിയേറ്റ് പെരിന്തൽമണ്ണയിൽ 31വയസ്സുകാരൻ മരിച്ചത് മാസങ്ങൾക്ക് മുമ്പാണ്് 20 ദിവസം മുമ്പ് പെരിന്തൽമണ്ണ ജൂബിലി റോഡിൽ നിന്നും തെരുവ് നായയുടെ കടിയേറ്റ അസാം സ്വദേശി ഹിനായത്തുള്ള(31)യാണ് മരണപ്പെട്ടിരുന്നത്. . തൂതയിൽ ആണ് ഇയാൾ താമസിച്ചിരുന്നത്.ഒരു മാസം മുമ്പാണ് ആസാമിൽ നിന്നും ഇയാൾ കേരളത്തിൽ എത്തിയത്.
ഇയാൾക്ക് പേ ബാധയുള്ള്ള നായുടെ കടിയേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണ ജില്ലാ സ്ത്രീയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കുകയാണ് മരണപ്പെട്ടത്.ഇയാൾ അടക്കം ഈ സമയത്ത് പത്തോളം പേർക്ക് ജൂബിലി റോഡിൽ നിന്നും തെരുവുനായയുടെ കടിയേറ്റിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്