പൂനെ ഹിൻജിവാടി ഐടി പാർക്കിലെ ഇൻഫോസിസ് ജീവനക്കാരി രസീല (25)അതിദാരുണം ആയി തന്റെ തൊഴിലിടത്തുകൊല്ലപ്പെട്ടതിൽ സമഗ്ര അന്വേഷണവും, എല്ലാ ഇന്‌ഫോപാർക് കമ്പനികളിലും സ്ത്രീ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടു ഇൻഫോപാർക് ലൈബ്രറി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഇൻഫോപാർക്കിൽ 30000 ഏറെ ജീവനക്കാർ ജോലി ചെയ്യുന്നു. ഇതിൽ പതിനായിര കണക്കിന് സ്ത്രീകളുണ്ട് . കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്യുന്ന തൊഴിൽ മേഖലയാണിത് .

ഈ വിഷയം വിരൽ ചൂണ്ടുന്നത് ഐ ടി മേഖല പോലെ പതിനായിരക്കണക്കിന് സ്ത്രീകൾ ഉൾപ്പെടെ ഉള്ള ജീവനക്കാർ പണിയെടുക്കുന്ന തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് . പ്രത്യേകിച്ചും രാത്രി ഷിഫ്റ്റുകളിലും വീക്കെൻഡ് ഷിഫ്റ്റുകളിലും ജോലി എടുക്കേണ്ടി വരുന്നവരുടെ ആശങ്കകൾ പരിഹരിക്കേണ്ടതായിട്ടുണ്ട്. ജോലിക്കു ശേഷം മിക്കവാറും ഷിഫ്റ്റ് കഴിയുന്നത് രാത്രികാലങ്ങളിൽ ആണ് . യാത്ര സുരക്ഷ അവരെ സംബന്ധിച്ചടത്തോളം വലിയ ആശങ്കയും പ്രശനങ്ങളും ഉള്ള ഒന്നാണ് .

താഴെ പറയുന്ന വിഷയങ്ങൾ ബദ്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തുവാനും അതിനു വേണ്ട ഒപ്പു ശേഖരണം ഈ യോഗത്തിൽ നടത്തുന്നതാണ് .

 റസീലയുടെ മരണം സമഗ്രമായി അന്ന്യോഷിച്ചു കുറ്റക്കാരെ കണ്ടെത്തുക

  • .മരണത്തിലേക്ക് നയിച്ച കാരണങ്ങൾ സമഗ്രമായി പരിശോധിക്കുക.
  • ഐ ടി പാർക്കുകളിൽ സ്ത്രീ സുരക്ഷക്കായി ഒരു പരാതി പരിഹാര സെൽ രൂപീകരിക്കുക .
  • പിങ്ക് പൊലീസ്/ഷി ടാക്‌സി ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ ശക്തമാക്കുക
  • രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷ എല്ലാ കമ്പനികളും കാര്യക്ഷമം ആക്കുക .
  • വനിതാ സെക്യൂരിറ്റി ജീവനക്കാരെ രാത്രി ഷിഫ്റ്റുകളിൽ എല്ലാ കമ്പനികളും കൂടുതലായി നിയമിക്കുക .
  • രാത്രി ഷിഫ്റ്റ് കഴിഞ്ഞുള്ള ജീവനക്കാരുടെ യാത്ര സൗകര്യം കുറ്റമറ്റതും സുരക്ഷിതവും ആക്കുക
  • .വീക്കെന്റുകളിൽ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ മുൻകൂട്ടി അറിയിക്കുകയും അതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുക .

    സെക്യൂരിറ്റി ജീവനക്കാരുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക ഇൻഫോപാർക്കിൽ നിന്നും ,കാക്കനാടു നിന്നും പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക (ഇപ്പോൾ രാത്രി 8 .30 കഴിഞ്ഞാൽ കാക്കനാട് നിന്ന് എറണാകുളത്തേക്ക് ബസ് സൗകര്യം ഇല്ല . ഇൻഫോപാർക്കിൽ നിന്ന് രാത്രി ബസ് സർവ്വീസ് 8 മണിക്ക് മുൻപേ അവസാനിക്കും.