കുവൈത്തിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കരിവിഞ്ചാൽ സ്വദേശി റാഷിദ് ആണ് മരിച്ചത്. 28 വയസായിരുന്നു പരേതന്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കെഎഫ്‌സി കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെയാണ് കുഴഞ്ഞ് വീണത്. രണ്ട് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരണപ്പെട്ടു.

ആനക്കുഴി കോമത്ത് ഹമീദാണ് പിതാവ്. സുബൈദ മാതാവാണ്. ഖദീജയാണ് ഭാര്യ. ഫാത്തിമത്ത് സഖിയ, റിസ് വാൻ എന്നിവരാണ് മക്കൾ. പരേതന്റെ മൃതദേഹം നാട്ടിലെത്തിച്ചു.