- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടു വിട്ടത് തൊഴിൽ ചെയ്ത് രക്ഷപ്പെടാൻ; ദുരിതത്തിൽ കൂടെ ഉണ്ടായിരുന്നത് പുസ്തകങ്ങൾ; വായനാ സൗഹൃദത്തിൽ നിഷ ജീവിത പങ്കാളിയപ്പോൾ ചെറുതോണിക്കാരനായി; മകൾ മുംതാസിനൊപ്പം സങ്കടങ്ങൾ മറന്നപ്പോൾ എഫ് ബിയിൽ കണ്ണുടക്കി; ആ ഉമ്മയ്ക്ക് നിധി കിട്ടി! റഷീദിനെ 21 വർഷത്തിന് ശേഷം അയിഷ മാറോട് ചേർക്കുമ്പോൾ
കൽപ്പറ്റ: 21 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകൻ റഷീദിനെ കണ്ടുകിട്ടിയപ്പോൾ മാറോട് ചേർത്ത് സന്തോഷാശ്രുക്കൾ പൊഴിച്ച് ഉമ്മ അയിഷ. പിതാവ് ഹുസൈനും സഹോദരി റജീനയ്ക്കും സന്തോഷം കൊണ്ട് വാക്കുകൾ പുറത്തേയ്ക്ക് വരാത്ത അവസ്ഥ. വർഷങ്ങളായുള്ള സ്വപ്നം സാഫലമായതിന്റെ സന്തോഷത്തിൽ കുടുംബാംഗങ്ങളും. ചെറുതോണിയിൽ കണ്ടത് വികാരനിർഭര രംഗങ്ങൾ. കൽപ്പറ്റ മുണ്ടേരി ചുണ്ടക്കുഴി വീടും ആഹ്ളാദതിമിർപ്പിൽ.
ഇന്നലെ വൈകിട്ടാണ് 21 വർഷം മുമ്പ് നാടുവിട്ട ഹുസൈൻ -ആയിഷ ദമ്പതികളുടെ മകൻ റഷീദ് വീണ്ടും കുടംബവീടിന്റെ മുറ്റത്ത് കാൽകുത്തുന്നത്. ഏറെ വികാരനിർഭരമായ രംഗങ്ങളാണ് പിന്നെ ഇവിടെ കാണാനായത്. നിധി കിട്ടിയ സന്തോഷാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് മകനെ കണ്ടുമുട്ടിയതിനെക്കുറിച്ച് ഉമ്മ അയിഷ മറുനാടനോട് പ്രതികരിച്ചത്.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ചെറുതോണിയിൽ നിന്നും മാതാപിതാക്കൾക്കും സഹോദരിക്കും അടുത്ത കുടംബംഗങ്ങൾക്കുമൊപ്പം റഷീദ് തറവാട്ടുവീട്ടിലെത്തുന്നത്. റഷീദ് ലാൽജി എന്ന പേരിൽ ചെറുതോണിയിൽ താമസിക്കുന്നുണ്ടെന്നുള്ള വിവരം കിട്ടിയതിനെത്തുടർന്ന് ഉറ്റവർ വ്യാഴാഴ്ച രാത്രിയോടെ ഇവിടേയ്ക്ക് യാത്രതിരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവർ ചെറുതോണിയിൽ റഷീദിനെ കണ്ടുമുട്ടുന്നത്.
ഉമ്മ കെട്ടിപ്പിടിച്ച് സങ്കടംപറഞ്ഞും വേദന പങ്കിട്ടും മിഴിനീർവാർത്തപ്പോൾ റഷീദിന്റെ സർവ്വനിയന്ത്രണങ്ങളും വിട്ടു. പിന്നെ കുറച്ചുസമയത്തേയ്ക്ക് മുറിയിൽ മുഴങ്ങിയത് തേങ്ങലുകൾ മാത്രം. പിന്നെ എല്ലാവരും ചേർന്ന് വിശേഷങ്ങൾ പങ്കിട്ടും ഭക്ഷണം കഴിച്ചും കൂടിച്ചേരലിന്റെ സന്തോഷം ഒന്നുകൂടി ഉഷാറാക്കി. കൂടെ വരണമെന്ന കുംബാംഗങ്ങളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിൽ റഷീദിന് ഒഴാവാകാനായില്ല. ഭാര്യ നിഷയും മകൾ മുതംതാസ് സുൽത്താനയും റഷീദിന്റെ തീരുമാനത്തിന് കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു.
ഇന്നലെ പുലർച്ചെയാണ് ഇവർ ചെറുതോണിയിൽ നിന്നും കൽപ്പറ്റയ്ക്ക് തിരിച്ചത്. വൈകുന്നേരം 4 മണിയോടെ തറവാട്ടുവീട്ടിലെത്തുമ്പോൾ അടുത്ത ബന്ധുക്കളെല്ലാം ഇവരെ കാത്ത് മുറ്റുതന്നെയുണ്ടായിരുന്നു. റഷീദ് വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ ചെറുതോണിയിലേതിന് സമാനമായ അവസ്ഥയാണ് ഇവിടെയും ദൃശ്യമായത്. കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്ന് പുലർച്ചെ 4 മണിയോടെ മാത്രമാണ് ചെറുതായൊന്ന് ഉറങ്ങാൻ കഴിഞ്ഞതെന്നും പുലർച്ചെയായപ്പോൾ വീണ്ടും സന്ദർശകർ എത്തിത്തുടങ്ങിയെന്നും ഇവരുമായി വിശേഷങ്ങൾ പങ്കിടുന്ന തിരക്കിലാണെന്നും റഷീദ് മറുനാടനോട് വ്യക്തമാക്കി.
21 വർഷം മുമ്പ് നാട്ടിൽ നിന്നും വണ്ടികയറുമ്പോൾ എന്തെങ്കിലും തൊഴിൽ ചെയ്ത് മെച്ചപ്പെടുമ്പോൾ തിരിച്ചെത്താമെന്നാണ് കരുതിയത്. എന്നാൽ രക്ഷപെടലിന്റെ പടിവാതിലോളമെത്തുമ്പോൾ എല്ലാം തകിടം മറിയും. പിന്നെ വീണ്ടും ഒന്നേന്ന് തുടങ്ങും. ഇത്രയും കാലം അനുഭവിച്ച ദുരിതത്തിനും സങ്കടത്തിനും കൈയും കണക്കുമില്ല. പുസ്തകങ്ങൾ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പുസ്തകങ്ങൾ കൈമാറിയുണ്ടായ സൗഹൃദമാണ് ഭാര്യ നിഷയുമായി ആദ്യകാലത്തുണ്ടായിരുന്നത്.
7 വർഷത്തോളം നല്ലസുഹൃത്തുക്കളായിരുന്നു. പത്ത് വർഷം മുമ്പ് ജീവിതത്തിൽ ഒപ്പംകൂട്ടി. ഒരു മകളുണ്ട്. മുംതാസ് സുൽത്താന. 10 വയസ്സുണ്ട്. ഇപ്പോൾ 4-ാംക്ലാസ്സിൽ പഠിക്കുന്നു. 6 മാസത്തിനുള്ളിൽ ചെറുതോണിയിൽ നിന്നും ബിനസ്സുകൾ അവസാനിപ്പിച്ച് സ്വന്തം നാട്ടിലേയ്ക്ക് താമസം മാറുന്നിതുനും തീരുമാനിച്ചിട്ടുണ്ട്. ഇനി ഒറ്റയ്ക്കല്ലോ..എല്ലാവരും ഒപ്പമുണ്ടല്ലോ.റഷീദ് കൂട്ടിച്ചേർത്തു.
കുടംബത്തെ നല്ലവണ്ണം നോക്കിയിരുന്നവനായിരുന്നു റഷീദ്. ഒരു വിഷമമുണ്ടായപ്പോൾ അവൻ നാടുവിട്ടു. പിന്നീട് കാത്തിരുന്നും കരഞ്ഞും കാലം കഴിച്ചുകൂട്ടുകയായിരുന്നെന്നു. എന്റെ സങ്കടം കണ്ടാണ് സഹോദരിയുടെ മകൻ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടത്. ഇതാണ് മകനെ കണ്ടെത്തുന്നതിന് സഹായകമായത്.
മകൾ റജീനയും മറ്റ് ബന്ധുക്കളുമെല്ലാം ഇക്കാലമത്രയും ജീവിതത്തിന് തുണയായി ഉണ്ടായിരുന്നു. റഷീദിനെ കണ്ടെത്തിയതോടെ സങ്കടങ്ങളെല്ലാം തീർന്നു.എല്ലാത്തിനും ദൈവത്തിന് നന്ദി. റഷീദിന്റെ മാതാവ് ആയിഷ വ്യക്തമാക്കി
മറുനാടന് മലയാളി ലേഖകന്.