- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല കറതീർന്ന വിഷമാണു പറഞ്ഞു വിമർശിച്ചെങ്കിലും രശ്മി നായർക്ക് അതേഭാഷയിൽ മറുപടി നൽകാൻ സന്തോഷ് പണ്ഡിറ്റ് തയ്യാറല്ല; അവർക്ക് അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, അതൊരു തെറ്റല്ലെന്ന് പണ്ഡിറ്റ്; ചുംബന സമര നായികക്ക് മാന്യമായ മറുപടി നൽകിയ പണ്ഡിറ്റിന് കയ്യടികളുമായി സോഷ്യൽ മീഡിയ
കൊച്ചി: സന്തോഷ് പണ്ഡിറ്റ് കറ തീർന്ന വിഷമാണെന്നാണ് ചുംബനസമര നായിക രശ്മി നായർ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ വന്ന രാഷ്ട്രീയഅഭിമുഖം കണ്ടിട്ടാണ് ഈ അഭിപ്രായം പറയുന്നതെന്നും രശ്മി പറഞ്ഞിരുന്നു. അതിനാണ് സന്തോഷ് പണ്ഡിറ്റ് മറുപടിയുമായി രംഗത്ത് വന്ന അവർക്ക് അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതൊരു തെറ്റായി തോന്നുന്നില്ല. എന്തു കൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത്തരം കാര്യങ്ങളോടു പ്രതികരിക്കുന്നില്ല എന്നും ചിരിച്ച തള്ളുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. രശ്മി നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ.. എഷ്യാനെറ്റ് ന്യൂസ് വെബ്ബിൽ സന്തോഷ് പണ്ഡിറ്റ്‌ന്റെ രാഷ്ട്രീയ അഭിമുഖം. ഓരോ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ അയാൾ ശ്രമിക്കുന്നു എബി തരകൻ പിടിച്ചു കുരുക്കുന്നു. നല്ല കറ തീർന്ന വിഷമാണ് പണ്ഡിറ്റ്. പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം? പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. അപ്പൊ എ.ആർ റഹ്മാനെ കുറിച്ച് പറഞ്ഞല്ല
കൊച്ചി: സന്തോഷ് പണ്ഡിറ്റ് കറ തീർന്ന വിഷമാണെന്നാണ് ചുംബനസമര നായിക രശ്മി നായർ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ വന്ന രാഷ്ട്രീയഅഭിമുഖം കണ്ടിട്ടാണ് ഈ അഭിപ്രായം പറയുന്നതെന്നും രശ്മി പറഞ്ഞിരുന്നു.
അതിനാണ് സന്തോഷ് പണ്ഡിറ്റ് മറുപടിയുമായി രംഗത്ത് വന്ന അവർക്ക് അവരുടെതായ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. അതൊരു തെറ്റായി തോന്നുന്നില്ല. എന്തു കൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. ലോകത്ത് എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത്തരം കാര്യങ്ങളോടു പ്രതികരിക്കുന്നില്ല എന്നും ചിരിച്ച തള്ളുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
രശ്മി നായരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..
എഷ്യാനെറ്റ് ന്യൂസ് വെബ്ബിൽ സന്തോഷ് പണ്ഡിറ്റ്‌ന്റെ രാഷ്ട്രീയ അഭിമുഖം. ഓരോ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ അയാൾ ശ്രമിക്കുന്നു എബി തരകൻ പിടിച്ചു കുരുക്കുന്നു. നല്ല കറ തീർന്ന വിഷമാണ് പണ്ഡിറ്റ്.
പ്രധാനമന്ത്രിയുടെ കരച്ചിലിനെ കുറിച്ച് എന്താണ് അഭിപ്രായം?
പ്രധാനമന്ത്രിയെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല.
അപ്പൊ എ.ആർ റഹ്മാനെ കുറിച്ച് പറഞ്ഞല്ലോ?
അയാൾ മുസ്ലിം പുരോഹിതൻ ഫത്വഇറക്കിയിട്ട് മിണ്ടിയില്ല ഇപ്പൊ കർണാടകയിൽ ഒരു ജേർണലിസ്റ്റ് മരിച്ചു അപ്പൊ മിണ്ടുന്നു.
എബി : മരിച്ചതല്ല കൊല്ലപ്പെട്ടു.
ബീഫിന്റെ പേരിൽ ആളുകളെ കൊല്ലുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
അത് പശുവിനെ മോഷ്ടിച്ചപ്പോൾ ആണ് കൊന്നത് എന്നാണു ഞാൻ കേട്ടത്
എന്നാൽ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ച് നരവധി പേരാണ് രംഗത്ത് വരുന്നത്. മുമ്പ് ഏറെ പരിഹസിക്കപ്പെട്ട സിനിമാ താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. എന്നാൽ ഇന്ന് നിരവധി ആരാധകരാണ് സന്തോഷ് പണ്ഡിറ്റിനുള്ളത്. സിനിമയേക്കാൾ വ്യക്തി ജീവിതത്തിൽ സന്തോഷ് പണ്ഡിറ്റ് എടുക്കുന്ന നിലപാടുകൾക്കാണ് താരത്തിന് ആരാധകർ പിന്തുണയർപ്പിക്കുന്നത്.
മമ്മൂട്ടി ചിത്രമായ മാസ്റ്റർ പീസിലൂടെ മെയിൻ സ്ട്രീം ഇൻഡസ്ട്രിയിലും സന്തോഷ് കാലെടുത്ത് വെച്ചിരിക്കുകയാണ്. നേരത്തെ ഓണത്തിന് അട്ടപ്പാടിയിലെ ആദിവാസി ജനങ്ങൾക്ക് സന്തോഷ് പണ്ഡിറ്റ് അരിയും ഭക്ഷണ സാധനങ്ങളും നൽകിയിരുന്നു. മാത്രമല്ല നേഴ്‌സ സമരത്തിനുൾപ്പടെ നിരവധി സാമൂഹ്യ വിഷയങ്ങളിൽ നിലപാടെടുക്കുകയും രംഗത്തിറങ്ങുകയും ചെയത പണ്ഡിറ്റ് തനിക്ക് ലഭിക്കുന്ന പ്രതിഫലം നിരവധി സാമൂഹ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.