- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകന്റെ കസ്റ്റഡി മരണം- രാഷ്ട്രീയ കിസാൻ മഹാസംഘ് കക്ഷിചേരുന്നു
കൊച്ചി: പത്തനംതിട്ടയിലെ ചിറ്റാറിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലിരിക്കെ മരിച്ച പൊന്നു എന്ന മത്തായിയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെയുള്ള തെളിവുകൾ നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ മോൾ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് കക്ഷി ചേരുന്നതിനായി ഹൈക്കോടതിയിൽ ഹർജി കൊടുത്തുവെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
മത്തായിയുടെ കസ്റ്റഡിമരണത്തിലും സമാനമായ മറ്റ് ഒട്ടനവധി ഫോറസ്റ്റ് അധികാരികൾ പ്രതികളായ കേസുകളിലും ഇരയാക്കപ്പെട്ട ആളുകൾക്ക് നീതി കിട്ടാത്തതുമൂലമാണ് രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ സംസ്ഥാന കൺവീനറൂം വി ഫാം ചെയർമാനുമായ ജോയി കണ്ണഞ്ചിറ ഹൈക്കോടതി അഭിഭാഷകരായ ജെ.ആർ പ്രേംനവാസ്, സുമീൻ എസ്, ബിനോയ് തോമസ്, ബേസിൽ കെ തങ്ങൾ എന്നിവർ മുഖേന കേരള ഹൈക്കോടതിയിൽ ഷീബ മോൾ ഫയൽചെയ്ത ണ. ജ (ഇ) 16593/20 നമ്പർ കേസിൽ കക്ഷി ചേരുന്നതിനുവേണ്ടി ഹർജി ഫയൽ ചെയ്തത്. ജോസ് കണ്ണഞ്ചിറ ഫയൽചെയ്ത ഹർജി ബഹു. കേരള ഹൈക്കോടതി ക അ 1/20 ആയി നമ്പർ ചെയ്തത് റിട്ട് പെറ്റീഷനോടൊപ്പം പരിഗണനയ്ക്ക് എടുത്തു.
കർഷകരെ ദ്രോഹിക്കുന്ന ഫോറസ്റ്റ് അധികാരികളുടെ ക്രൂരതകളിൽ അവസാനത്തേത് ആയിരിക്കണം പൊന്നു എന്ന മത്തായിയുടെ മരണമെന്നും ഇനി ഇത്തരം ഉദ്യോഗസ്ഥ പീഡനങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നുമുള്ള ഉറച്ചതീരുമാനമാണ് കേസിൽ കക്ഷി ചേരുന്നതിനുള്ള തീരുമാനത്തിലേക്ക് കർഷക സംഘടകളെ എത്തിച്ചതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു. തുടർനടപടികൾ അട്ടിമറിക്കാൻ സർക്കാർ തലത്തിൽ നടക്കുന്ന ആസൂത്രിതനീക്കം ജനാധിപത്യഭരണത്തിന് ചേർന്നതല്ല. കർഷകരെ പീഡിപ്പിച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നയം ഇടതുപക്ഷ ഭരണസംവിധാനങ്ങൾക്ക് ഭൂഷണമല്ല. യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നിലനിൽക്കെ തെളിവുകൾ നശിപ്പിച്ച് സംഘടനാ നേതാക്കളെ സംരക്ഷിക്കുവാനാണ് വനം-കൃഷി വകുപ്പുകൾ ശ്രമിക്കുന്നത്. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടാതെ പിന്നോട്ടില്ലന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.