കൊച്ചി: ഇന്ത്യയിലെ സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്മഹാസംഘിന്റെ കേരള സംസ്ഥാന സമിതി രൂപീകരിച്ചു. കൊച്ചിയിൽ ചേർന്ന കേരളത്തിലെ വിവിധസ്വതന്ത്ര കർഷകസംഘടനകളുടെ സമ്മേളനം, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യനെ ചെയർമാനായി തെരഞ്ഞെടുത്തു.

കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി,മലപ്പുറം, ഫാ.ജോസ് കാവനാടി, ഇൻഫാം, തലശ്ശേരി, ഡിജോ കാപ്പൻ, ദി പീപ്പിൾ,കോട്ടയം, യു.ഫൽഗുണൻ, തിരുവനന്തപുരം, ജോർജ് ജോസഫ് തെള്ളിയിൽ, അഗ്രികൾച്ചറൽപെൻഷനേഴ്‌സ് അസോസിയേഷൻ, ബേബി സഖറിയാസ്, ഫാർമർ റിലീഫ് ഫോറം, വയനാട്, മിനിമോഹൻ, ഏകതാ പരിഷത്ത്, തിരുവനന്തപുരം എന്നിവരാണ് വൈസ് ചെയർമാന്മാർ. പി.റ്റി.ജോൺ ജനറൽ കൺവീനറും അഡ്വ.ബിനോയ് തോമസ്, ഓൾ ഇന്ത്യാ ഫാർമേഴ്‌സ് അസോസിയേഷൻ, കണ്ണൂർ, ടി.പീറ്റർ, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, തിരുവനന്തപുരം, കെ.ജീവാനന്ദൻ, ഇടുക്കി, ജോയി കണ്ണഞ്ചിറ, വിഫാം, കോഴിക്കോട്, ജന്നറ്റ് മാത്യു, പരിയാരംകർഷക സമിതി, തൃശൂർ, അഡ്വ.പി.പി.ജോസഫ്, കർഷക ഫെഡറേഷൻ, ആലപ്പുഴ, പ്രെഫ.ചാക്കോ കേളംപറമ്പിൽ, പശ്ചിമഘട്ട ജനസംരക്ഷണസമിതി, കോഴിക്കോട്, ജോയി നിലമ്പൂർ, ഇഎഫ്എൽകൂട്ടായ്മ എന്നിവർ കൺവീനർമാരും രാജു സേവ്യർ മലനാട് കർഷകരക്ഷാ സമിതി ട്രഷററുമാണ്. ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഹൈറേഞ്ച് സംരക്ഷണസമിതി, ഇടുക്കി, ഡോ.എം.സി.ജോർജ്ജ് മൂവാറ്റുപുഴ, വി.വി.അഗസ്റ്റിൻ, റബർ ഫാർമേഴ്‌സ് ഫെഡറേഷൻ, എറണാകുളം, കെ.വി.ബിജു, പ്ലാച്ചിമട സമരസമിതി, തൃശൂർ, മുതലംതോട് മണി, ദേശീയകർഷകസമാജം, പാലക്കാട്, വി.ജെ.ലാലി, കർഷകവേദി, ചങ്ങനാശ്ശേരി എന്നിവർ നാഷണൽകൗൺസിൽ അംഗങ്ങളുമാണ്.

കേരളത്തിലെ 36 സ്വതന്ത്ര കർഷകസംഘടനകളുടെ പ്രതിനിധികൾഉൾക്കൊള്ളുന്ന 51 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവിനും രൂപം നൽകി.നോട്ടുനിരോധനവും, രാജ്യാന്തര കരാറുകളും, കാർഷികോല്പന്നങ്ങളുടെ ഇറക്കുമതിയും, കർഷകർ നേരിട്ട വിലത്തകർച്ചയും, കർഷക ആത്മഹത്യകളും മൂലം ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിലുണ്ടായ കർഷക പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്ത കർഷകപ്രസ്ഥാനങ്ങളുടെ ദേശീയഐക്യവേദിയാണ് രാഷ്ട്രീയ കിസാൻ മഹാസംഘ്. 170-ൽ പരം സ്വതന്ത്ര കർഷകസംഘടനകൾ ഈകർഷകമുന്നേറ്റത്തിന്റെ ഭാഗമാണ്. കേരളത്തിലെ കർഷകപ്രസ്ഥാനങ്ങൾ വിഘടിച്ചുനിൽക്കാതെദേശീയ മുഖ്യധാരയിൽ പ്രവർത്തിക്കേണ്ടത് അടിയന്തരമാണെന്ന് വ്യക്തമാക്കിയാണ് കേരളത്തിലെ 36 കർഷകസംഘടനകൾ ദേശീയ കർഷക ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘുമായി സഹകരിച്ചുപ്രവർത്തിക്കുവാൻ തീരുമാനിച്ചത്.

കാർഷികമേഖലയ്ക്ക് വരുംനാളുകളിൽ വൻവെല്ലുവിളിയുയർത്തുന്ന ആർ.സി.ഇ.പി.ഉൾപ്പെടെ സ്വതന്ത്രവ്യാപാരക്കരാറുകൾക്കുമെതിരെ സംയുക്ത ദേശീയ പ്രക്ഷോഭത്തിൽ കർഷകപ്രസ്ഥാനങ്ങളും പങ്കുചേരുമെന്നും പ്രാദേശികതലങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ കർഷകസംഘടനകളെ ഉൾക്കൊള്ളിച്ച് സംസ്ഥാന സമിതിവിപുലീകരിക്കുമെന്നും