- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഗീതം മാടി വിളിച്ചപ്പോൾ അമേരിക്കയിൽ നിന്നും രസിക വന്നു ഇന്ത്യക്കാരെ രസിപ്പിക്കാനായി; ഓടക്കുഴൽ കൊണ്ട് ശങ്കർ മഹാദേവന്റെയും ഉസ്താദ് ഗുലാം അലി ഖാന്റെയും വരെ മനസ് കീഴടക്കിയ രസികാ ശേഖർ തരംഗമാവുമ്പോൾ
ശങ്കർ മഹാദേവൻ എന്ന ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയ്‌ക്കൊപ്പം നടത്തിയ ഒരൊറ്റ പെർഫോമൻസ് മതി രസിക ശേഖർ എന്ന അമേരിക്കയിൽ നിന്നെത്തിയ ഇന്ത്യക്കാരിയെ ഓർത്തിരിക്കാനായി. ശങ്കർ മഹാദേവന്റെ ഹൈ പിച്ചിലുള്ള പാട്ടിനൊത്ത് പുല്ലാങ്കുഴൽ വായിച്ച രസകിയെ സദസ് നിറ കയ്യോടെയാണ് അന്ന് വരവേറ്റത്. ഇന്ത്യൻ സംഗീതം മാടി വിളിച്ചപ്പോൾ അമേരിക്കയിൽ നിന്നും എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിൽ എത്തിയ രസിക അന്നു മുതൽ എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണ്. കുടുംബത്തിൽ നിന്നും തുടങ്ങിയതാണ് രസികയുടെ സംഗീത പാരമ്പര്യം. അമ്മ വീണയിലും അമ്മൂമ്മ അറിയപ്പെടുന്ന കർണ്ണാടിക് വയലിനിസ്റ്റുമാണ്. കർണ്ണാടിക്കും ഹിന്ദുസ്ഥാനിയും ഒരുപോലെ വഴങ്ങുന്ന രസികയ്ക്ക് എന്നാൽ ഏറ്റവും ഇഷ്ടം ഓടക്കുഴലുമായി വേദികൾ കയ്യടക്കുന്നതാണ്. ഒരുപക്ഷേ പ്രേക്ഷകരും ഏറ്റവും ഇഷ്ടപ്പെടുന്നത് രസികയുടെ രസികൻ ഫ്‌ളൂട്ട് പെർഫോമൻസ് തന്നെ. ദുബായിൽ ജനിച്ച് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ വളർന്ന രസിക ശേഖർ സംഗീതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാണ് ഇന്ത്യയിൽ എത്തിയത്. മാതൃ രാജ്യം ആവട്ടെ രസിക എന്
ശങ്കർ മഹാദേവൻ എന്ന ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയ്‌ക്കൊപ്പം നടത്തിയ ഒരൊറ്റ പെർഫോമൻസ് മതി രസിക ശേഖർ എന്ന അമേരിക്കയിൽ നിന്നെത്തിയ ഇന്ത്യക്കാരിയെ ഓർത്തിരിക്കാനായി. ശങ്കർ മഹാദേവന്റെ ഹൈ പിച്ചിലുള്ള പാട്ടിനൊത്ത് പുല്ലാങ്കുഴൽ വായിച്ച രസകിയെ സദസ് നിറ കയ്യോടെയാണ് അന്ന് വരവേറ്റത്. ഇന്ത്യൻ സംഗീതം മാടി വിളിച്ചപ്പോൾ അമേരിക്കയിൽ നിന്നും എല്ലാം ഉപേക്ഷിച്ച് ഇന്ത്യയിൽ എത്തിയ രസിക അന്നു മുതൽ എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണ്.
കുടുംബത്തിൽ നിന്നും തുടങ്ങിയതാണ് രസികയുടെ സംഗീത പാരമ്പര്യം. അമ്മ വീണയിലും അമ്മൂമ്മ അറിയപ്പെടുന്ന കർണ്ണാടിക് വയലിനിസ്റ്റുമാണ്. കർണ്ണാടിക്കും ഹിന്ദുസ്ഥാനിയും ഒരുപോലെ വഴങ്ങുന്ന രസികയ്ക്ക് എന്നാൽ ഏറ്റവും ഇഷ്ടം ഓടക്കുഴലുമായി വേദികൾ കയ്യടക്കുന്നതാണ്. ഒരുപക്ഷേ പ്രേക്ഷകരും ഏറ്റവും ഇഷ്ടപ്പെടുന്നത് രസികയുടെ രസികൻ ഫ്‌ളൂട്ട് പെർഫോമൻസ് തന്നെ.
ദുബായിൽ ജനിച്ച് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ വളർന്ന രസിക ശേഖർ സംഗീതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനാണ് ഇന്ത്യയിൽ എത്തിയത്. മാതൃ രാജ്യം ആവട്ടെ രസിക എന്ന സംഗീതജ്ഞയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മുത്തശിയിൽ നിന്നാണ് വയലിനിലും കർണാടിക് സംഗീതത്തിലും പ്രാവിണ്യം നേടിയത്. 14-ാം വയസിൽ ദുബായിൽ താമസിക്കുമ്പോഴാണ് രസികയ്ക്ക് ഫ്‌ളൂട്ടുമായുള്ള ബന്ധം തുടങ്ങുന്നത്. ഫ്‌ളൂട്ടിനെ അന്നു മുതൽ ഏറെ സ്‌നേഹിച്ച രസിക ഇന്ന് ലോക വേദികൾ കീഴടക്കി ആയിരക്കണക്കിന് ആരാധകരെയാണ് ലോകം മുഴുവനും സൃഷ്ടിച്ചിട്ടള്ളത്.
അമേരിക്കയിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് സംഗീതത്തിൽ കൂടുതൽ പഠനത്തിനായി രസിക ഇന്ത്യയിൽ എത്തിയത്. ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പഠിക്കാനും പെർഫോം ചെയ്യാനുമാണ് ഇന്ത്യയിൽ കൂടുതൽ സമയം ചെലവിട്ടത്. എന്നാൽ രസികയെ ഇന്ത്യ അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കുകയായിരുന്നു. കരിയറിന് തുടക്കം കുറിച്ചു കൊണ്ട് 2011ൽ ഉസ്താദ് ഗുലാം അലി ഖാനോടൊപ്പം നടത്തിയ തകർപ്പൻ ഗസൽ പെർഫോമൻസ് ഈ ഗായികയെ ഇന്ത്യയിലേക്ക് കൂടുതൽ അടുപ്പിച്ചു.
2012ൽ ബോളിവുഡ് പ്ലേ ബാക്ക് സിങറായി അരങ്ങേറി.ദേക്ക് ഇന്ത്യൻ സർക്കസ്, ടു സ്റ്റേറ്റ്‌സ്, കിൽ ദിൽ, കട്ടി ബട്ടി, ലൗ ഗെയിംസ് തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പാടിയതോടെ ബോളിവുഡിലും സൂപ്പർ സ്റ്റാറായി തിളങ്ങി. കർണാടിക് ഫ്‌ളൂട്ടിൽ സോളോ പെർഫോർമൻസ് നടത്തുന്ന രസിക ഇപ്പോഴും അമേരിക്ക, ദുബായ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ സ്ഥിര സാന്നിധ്യമാണ്.
ശങ്കർ മഹാദേവനുമായി പെർഫോമൻസ് നടത്തിയാണ് രസിക ഇന്ത്യയിൽ കൂടുതൽ പോപ്പുലറായത്. അമേരിക്ക, സ്‌പെയിൻ, ഇന്ത്യ, മൗറീഷ്യസ്, ദുബായ് തുടങ്ങി നിരവധി രാജ്യങ്ങളിലുള്ളവർ രസികാ ശേഖറിനെ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്.
ഹിന്ദുസ്ഥാനിക്കും കർണ്ണാട്ടിക്കിനും ഫ്‌ളൂട്ടിനും പുറമേ ജാസും ഫ്‌ലെമിങ്കോ മ്യൂസിക്കും രസികയ്ക്ക് അനായാസം വഴങ്ങിക്കൊടുത്തു. ബെർക്ക് ലീ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും ജാസും ഫ്‌ലെമിങ്കോ മ്യൂസിക്കും പഠിച്ച രസിക ഇവിടെ നിന്നും പെർഫോമൻസിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.