ചെന്നൈ: മലയാള പ്രൗഡിയെ ഓസ്‌കാർ വേദിയിൽ എത്തിച്ച റസൂൽ പൂക്കുട്ടി ഇപ്പോൾ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓസ്‌കർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാവുകയാണ്. പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ''ഒരു കഥൈ സൊല്ലട്ടുമ'' എന്ന ചിത്രത്തിലാണ് റസൂൽ പൂക്കുട്ടി നായകനാകുന്നത്.

ഷങ്കറിന്റെ യെന്തിരൻ 2.0യ്ക്ക് ശബ്ദസംയോജനം നിർവ്വഹിച്ചത് പൂക്കൂട്ടിയാണ്. ഇതിന് ശേഷമാണ് നായകനാകാനുള്ള തയ്യറെടുപ്പ് തുടങ്ങിയത്. നായകനായി ഒരുങ്ങുന്നതിനിടെ ശബ്ദവുമായുള്ള ജീവിതം എത്രത്തോളം പ്രയാസകരമാണെന്ന് റസൂൽ പൂക്കൂട്ടി തുറന്നു പറഞ്ഞു. ഒരു തമിഴ് ഓണലൈൻ ാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രജനീകാന്തിനെ നായകനാക്കി ഷങ്കർ അണിയിച്ചൊരുക്കിയ യെന്തിരൻ 2.0 യിൽ ജോലി ചെയ്യുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ റസൂൽ പൂക്കുട്ടി തുറന്നു പറഞ്ഞത്.

യെന്തിരനു വേണ്ടി ജോലി ചെയ്യുന്ന സമയത്ത് താൻ ശരിക്കും സംഘർഷം അനുഭവിക്കുകയായിരുന്നുവെന്ന് പൂക്കുട്ടി പറയുന്നു. എല്ലാ ആഴ്ചയും ഷങ്കറിനെ വിളിക്കും എന്നിട്ട് ഉറക്കെ കരയും, ഒരു മല കയറുന്ന അനുഭവമായിരുന്നു തനിക്കെന്നും പൂക്കുട്ടി വെളിപ്പെടുത്തൽ നടത്തി. ഷങ്കറിന്റെ ദൃശ്യഭാഷ കാണുമ്പോൾ അതിന് ജീവൻ നൽകുന്നത് വിശ്വസനീയമാക്കുകയുമാണ് വേണ്ടതെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പൂക്കുട്ടി പറയുന്നു.