- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിച്ചിട്ടൊന്നുമില്ല, അത് വെറും അഭിനയം! എട്ടാം ക്ലാസിൽ തുടങ്ങിയ ഡാൻസ്; സോഷ്യൽ മീഡിയയിലെ ബി ബോയ് സാൻ; തൃശൂർ താവൂസ് തിയേറ്ററിലെ ജീവനക്കാരനും; 'കുടിയന്റെ' റാസ്പുടിൻ വേർഷനിലെ താരം പാഞ്ഞാളുകാരൻ സനൂപ് കുമാർ; വൈറൽ വീഡിയോയിലെ താരം ആ കഥ പറയുമ്പോൾ
തൃശൂർ: മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് കേരളത്തിൽ തരംഗം സൃഷ്ടിച്ചു. എന്നാൽ അവരെ പോലും മറ്റൊരാൾ കടത്തി വെട്ടി. 'കുടിയന്റെ' റാസ്പുടിൻ വേർഷനിലെ താരത്തെ തിരയുകയായിരുന്നു മലയാളികൾ. ഒടുവിൽ അതിനും ഉത്തം കിട്ടുകയാണ്. പ്പോൾ, ഒരു വേള സമൂഹമാധ്യമങ്ങൾക്ക് പുറത്തും റാസ്പുടിൻ ചർച്ചകൾക്ക് കാരണമായി.
കുടിയൻ വേർഷനിലൊരു ഡാൻസർ. അതാണ് ഈ ഡാൻസിനെ ഹിറ്റാക്കിയത്. ഈ വീഡിയോയിലുള്ളത് ഒരു ഡാൻസറാണ്. തൃശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയായ സനൂപ് കുമാറാണ് കുടിയന്റെ റാസ്പുടിൻ വേർഷനിലെ വൈറൽ താരം. അതൊരു പെർഫോമൻസ് മാത്രമാണെന്ന് അനൂപ് പറയും. കോളുകൾ വന്ന് തുടങ്ങിയപ്പോഴാണ് വീഡിയോ വൈറലായെന്നത് അറിയുന്നതെന്നും സനൂപ് കുമാർ അറിയിച്ചു. അതായത് മദ്യം തൊടാതെ എടുത്ത വീഡിയോ.
വീഡിയോകൾ ചെയ്യാറുണ്ട്. വൈറലാകുന്ന വീഡിയോസിന്റെ കുടിയൻ വേർഷൻ എന്ന രീതിയിലാണ് വീഡിയോകൾ ചെയ്യുന്നത്. ഇതും അതുപോലെ ചെയ്തു നോക്കിയതാണ്. പക്ഷേ ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്നോ വൈറലാകുമെന്നോ കരുതിയില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഡാൻസിൽ സജീവമാണ്. നാട്ടിൽ തന്നെ ഒരു ടീമുണ്ട്, ചെറിയ പ്രോഗ്രാമുകൾക്കൊക്കെ പോകും. കൂടാതെ തൃശൂർ താവൂസ് തിയേറ്ററിലെ ജീവനക്കാരൻ കൂടിയാണ് സനൂപ് കുമാർ. സനൂപിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഐഡികളിലെ പേര് ബി ബോയ് സാൻ എന്നാണ്.
അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളുമടങ്ങുന്നതാണ് സനൂപിന്റെ കുടുംബം. വീഡിയോ കണ്ട് വീട്ടുകാരെല്ലാം സന്തോഷത്തിലാണെന്ന് അനൂപ് പറയുന്നു. കുടിച്ചിട്ടാണോ ഇത്രയും ഭംഗിയായി കുടിയന്റെ റാസ്പുടിൻ വേർഷൻ ചെയ്തത് എന്ന് ചോദിക്കുന്നവരോട്, കുടിച്ചിട്ടൊന്നുമില്ല, അത് വെറും അഭിനയമാണെന്ന് സനൂപിന്റെ മറുപടി. വീട്ടിൽ തന്നെ വച്ചാണ് വീഡിയോ എടുത്തത്.
ഏകദേശം രണ്ട് മാസങ്ങളായി സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയമാണ് റാസ്പുടിൻ ഡാൻസ്. മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് കേരളത്തിൽ തരംഗം സൃഷ്ടിച്ചതു മുതലാണ് ഇത് വൈറലാകാൻ തുടങ്ങിയത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ റാസ്പുടിനൊപ്പം ചുവടുവച്ചു. നിരവധി വീഡിയോകൾ റാസ്പുടിൻ ചലഞ്ച് എന്ന പേരിലും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഈ വീഡിയോകളെയെല്ലാം കടത്തിവെട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു 'കുടിയന്റെ' റാസ്പുടിൻ വേർഷൻ എന്ന പേരിലെ വീഡിയോ.
റാ.. റാ... റാസ്പുടിൻ എന്നു തുടങ്ങുന്ന ഗാനം ജർമൻ സംഗീതഗ്രൂപ്പായ ബോണി എം 1978ൽ പുറത്തിറക്കിയതാണ്. ഡാഡി കൂൾ എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിലൂടെ പരിചിതമായ സംഘമാണു ബോണി എം. ആരാണ് ഈ പാട്ടിൽ പറയുന്ന റാസ്പുടിൻ? ഒരുപാടു പ്രശസ്തരായ വ്യക്തിത്വങ്ങൾക്കു ജനനം കൊടുത്ത റഷ്യയിൽ നിന്നുള്ള അസാധാരണത്വമുള്ള ഒരു സാധാരണക്കാരൻ. പിൽക്കാലത്ത് റഷ്യയുടെ ഭരണചക്രം തിരിക്കുന്നതു വരെയെത്തി റാസ്പുടിന്റെ നിയോഗം.
എന്നാൽ കൈകടത്തലുകൾ അധികമായതായി റഷ്യയുടെ അധികാരവർഗത്തിനു തോന്നിയപ്പോൾ അവർ തന്നെ റാസ്പുടിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ