ടാലിൻ: വടക്കൻ യൂറോപ്പിലെ എസ്‌റ്റോണിയയിലെ കോഴി കൂട്ടിൽ കണ്ട അപൂർവ്വ കൗതുക കാഴ്‌ച്ച ലോകത്തെ ഭയപ്പെടുത്തുകയാണ്. 13 എലികൾ വാലുകൾ കെട്ടുപിണഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇതിൽ രണ്ട് എലികൾ ചത്തിരുന്നു. ഇതിലെന്താണ് ഇത്ര കാര്യമിരിക്കുന്നത് എന്നു തോന്നാം. എന്നാൽ, കാര്യമുണ്ട്. വരാനിരിക്കുന്ന മഹാ പ്ലേഗിന്റെ ലക്ഷണമാണ് ഇതെന്നാണ് ഇവിടുത്തു കാരുടെ ഒരു വിശ്വാസം.

ടാർട്ടുവിലെ ഒരു വീട്ടിലെ കോഴിക്കൂട്ടിലാണ് എലികളുടെ വാലുകൾ കെട്ടുപിണഞ്ഞ നിലയിൽ കാണപ്പെട്ടത്. കോഴിക്ക് തീറ്റ കൊടുക്കാൻ എത്തിയ വീട്ടുകാരാണ് ഈ കാഴ്‌ച്ച ആദ്യം കണ്ടത്. കൂട്ടത്തോടെ എലികളെ കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് വീട്ടുകാർ പറയുന്നു. ഇത്തരം കാഴ്‌ച്ച പ്ലേഗ് വരുന്നതിന്‌റെ സൂചന ആണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതുകൊണ്ട് തന്നെ ഈ കാഴ്‌ച്ച പ്രവേശവാസികളെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്.

റാറ്റ് കിങ് എന്നാണ് എലികൾ കൂട്ടം കൂടുന്ന പ്രതിഭാസത്തെ പൊതുവേ പറയുന്നത്. അതേസമയം ഇത്രയും എലികളുടെ വാലുകൾ എങ്ങനെയാണ് കെട്ടുപിണഞ്ഞത് എന്ന സംശയവും നിലനിൽ്ക്കുന്നുണ്ട്. കെണിയിൽ പെടുമ്പോൾ രക്ഷപെടാൻ വേണ്ടി എലികൾ കൂട്ടമായി പരിശ്രമിക്കും. അപ്പോൾ സംഭവിച്ചതാകാം റാറ്റ് കിങ് പ്രതിഭാസമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ 500 വർഷത്തിനിടെ ആകെ 60 തവണ മാത്രമാണ് ഇത്തരം സംഭവം ഉണ്ടായിട്ടുള്ളത് എന്നാണ് പറയപ്പെടുന്നത്. എലികളുടെ വാലുകൾ കെട്ടുപിണഞ്ഞ മുൻ സംഭവത്തിന്റെ സാ്ംപിൾ ടാർട്ടു മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.