- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തവർഷം നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുക്കാൻ പറ്റിയ സമയം ആരംഭിച്ചു; 19,000 രൂപയ്ക്ക് യുകെയിൽനിന്നും ദുബായിൽ എത്താം; എമിറേറ്റ്സിന്റെ അടിപൊളി നിരക്കുകൾ മിസ്സാവരുത്
ലണ്ടൻ: അടുത്തവർഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് ടിക്കറ്റെടുക്കാൻ പറ്റിയ സമയമാണിത്. ലണ്ടനിൽനിന്ന് ദുബായിലേക്ക് 19,000 രൂപയ്ക്ക് ടിക്കറ്റുകൾ വാഗ്ദാനം ചെയ്തുകൊണ്ട് എമിറേറ്റ്സ് വമ്പൻ ഓഫറാണ് മുന്നോട്ടുവച്ചിട്ടുള്ളത്. നവംബർ രണ്ടുമുതൽ 16 വരെയാണ് ഈ ഓഫർ കാലാവധി. ദുബായിൽ നിന്ന് കേരളത്തിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാണ്. ഇതുകൊണ്ട് തന്നെ വലിയ ലാഭം നേടാം ഹീത്രൂ, ഗാറ്റ്വിക്ക്, ന്യൂകാസിൽ, ബർമിങ്ങാം എന്നി വിമാനത്താവളങ്ങളിൽനിന്ന് ടിക്കറ്റ് ലഭ്യമാണ്. ഹീത്രൂവിൽനിന്ന് ദുബായിലേക്കാണ് 19.000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക. ഗാറ്റ്വിക്കിൽനിന്നും ന്യൂകാസിലിൽനിന്നും ബർമ്മിങ്ങാമിൽനിന്നും 26,140 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യുന്നതിന് ചില പ്രത്യേക ദിവസങ്ങളിൽ യാത്ര ആസൂത്രണം ചെയ്യേണ്ടിവരും. നവംബർ രണ്ടിനും ഡിസംബറിനും മധ്യേയുള്ള യാത്രകൾക്കും ജനുവരി അഞ്ചിനും മാർച്ച് 29നും ഇടയിലുള്ള യാത്രകൾക്കും ഏപ്രിൽ ആറിനും ജൂൺ 30-ും ഇടയിലുള്ള യാത്രകൾക്കുമാണ് കുറഞ്ഞ നിരക്ക് ബാധകം. ഹീത്
ലണ്ടൻ: അടുത്തവർഷം യുകെയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് ടിക്കറ്റെടുക്കാൻ പറ്റിയ സമയമാണിത്. ലണ്ടനിൽനിന്ന് ദുബായിലേക്ക് 19,000 രൂപയ്ക്ക് ടിക്കറ്റുകൾ വാഗ്ദാനം ചെയ്തുകൊണ്ട് എമിറേറ്റ്സ് വമ്പൻ ഓഫറാണ് മുന്നോട്ടുവച്ചിട്ടുള്ളത്. നവംബർ രണ്ടുമുതൽ 16 വരെയാണ് ഈ ഓഫർ കാലാവധി. ദുബായിൽ നിന്ന് കേരളത്തിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാണ്. ഇതുകൊണ്ട് തന്നെ വലിയ ലാഭം നേടാം
ഹീത്രൂ, ഗാറ്റ്വിക്ക്, ന്യൂകാസിൽ, ബർമിങ്ങാം എന്നി വിമാനത്താവളങ്ങളിൽനിന്ന് ടിക്കറ്റ് ലഭ്യമാണ്. ഹീത്രൂവിൽനിന്ന് ദുബായിലേക്കാണ് 19.000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക. ഗാറ്റ്വിക്കിൽനിന്നും ന്യൂകാസിലിൽനിന്നും ബർമ്മിങ്ങാമിൽനിന്നും 26,140 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യുന്നതിന് ചില പ്രത്യേക ദിവസങ്ങളിൽ യാത്ര ആസൂത്രണം ചെയ്യേണ്ടിവരും.
നവംബർ രണ്ടിനും ഡിസംബറിനും മധ്യേയുള്ള യാത്രകൾക്കും ജനുവരി അഞ്ചിനും മാർച്ച് 29നും ഇടയിലുള്ള യാത്രകൾക്കും ഏപ്രിൽ ആറിനും ജൂൺ 30-ും ഇടയിലുള്ള യാത്രകൾക്കുമാണ് കുറഞ്ഞ നിരക്ക് ബാധകം. ഹീത്രൂവിൽനിന്നുള്ള 26,140 രൂപയുടെ ടിക്കറ്റുകളുമായി ഇകെ30, ഇകെ32 എന്നീ വിമാനങ്ങളിൽ മാത്രമേ യാത്ര ചെയ്യാനാവൂ.
ചെലവുകുറഞ്ഞ യാത്രകൾ കണ്ടെത്തുന്നതിന് പുതിയ സെർച്ച് എൻജിനും നിലവിൽ വന്നിട്ടുണ്ട്. ഗൂഗിൾ ഫ്ളൈറ്റ്സിനെക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന മെറ്റ-മെറ്റ എന്ന സെർച്ച് എൻജിനാണത്. ചീപ്പ്ഫ്ളൈറ്റ്സ്ഫൈൻഡറാണ് മെറ്റ-മെറ്റയ്ക്ക് പിന്നിൽ. സ്കൈസ്കാനർ, കയാക്ക് തുടങ്ങിയ സെർച്ച് എൻജിനുകളെപ്പോലെ ഇതും ചെലവുകുറഞ്ഞ വിമാനയാത്രകൾ തിരഞ്ഞെടുത്ത് തരും.