രാത്ഡ്രം: എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടന്നുവരുന്ന രാത്ഡ്രം രാത്രി ആരാധനയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്  12ന്  വൈകീട്ട് 7 മുതൽ രാത്രി 11 മണിവരെ നൈറ്റ് വിജിൽ നടത്തുന്നു. . ഫാ. ജസ്റ്റിൻ അലക്‌സിന്റെയും (ഡയറക്ടർ, അനുഗ്രഹഭവൻ ധ്യാനകേന്ദ്രം, കഴുക്കൂട്ടം, തിരുവനന്തപുരം) റവ. ഫാ. ജോർജ്ജ് അഗസ്റ്റിന്റെയും  നേതൃത്വത്തിൽ രാത്ഡ്രമിലെ സെന്റ് മേരിസ് & സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.

ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിവയ്‌ക്കൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാവരേയും ഈ  തിരുക്കർമ്മങ്ങളിലേയ്ക്ക് സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സിൽജു; 0863408825, ജിമ്മി: 0899654293.