- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌ട്രോക്കു വന്നപ്പോൾ ഭാര്യ പോയി; നായ് കുട്ടികളെ വളർത്തി നിരാശ അകറ്റാൻ ഉപദേശിച്ച് ഡോക്ടർ; പട്ടിക്കുട്ടികളെ തേടിയുള്ള അന്വേഷണത്തിൽ കിട്ടിയത് ചാരായ വാറ്റു കേസിലെ പ്രതിയുടെ നമ്പർ; പട്ടി ബാബുവിന്റെ സൗഹൃദം മണി ചെയിൻ തട്ടിപ്പായി; സ്വന്തമായി വിമാനം ഉണ്ടെന്ന് പറഞ്ഞും തട്ടിപ്പ്; രതീഷ് ചന്ദ്രയും കൂട്ടുകാരനും വളർന്ന കഥ
മലപ്പുറം: അമ്പതുകോടിയുടെ മണിചെയിൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായ അന്തൻസംസ്ഥാന സംഘത്തലവൻ പട്ടാമ്പിക്കാരൻ രതീഷ് ചന്ദ്ര(43) തട്ടിപ്പുസ്ഥാപനം തുടങ്ങാനുണ്ടായ കാരണങ്ങൾ ഏറെ വിചിത്രമാണ്. 2019ൽ സ്ട്രോക്കുവന്നു ആശുപത്രിയിലായ രതീഷ് ചന്ദ്രയെ ഭാര്യ ഉപേക്ഷിച്ചു പോയി. ഇതോടെ ശരീരത്തോടൊപ്പം മനസ്സും തളർന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയ രതീഷിന് ഏറെ മാനസിക പ്രയാസങ്ങളും മനോവിഷമങ്ങളും മാത്രമായിരുന്നു. ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റുന്നില്ല. ദിവസങ്ങളോളം വീട്ടിൽതന്നെയിരുന്നെങ്കിലും മനസിക സമ്മർദം വർധിക്കുന്നതല്ലാതെ കുറയുന്നില്ല. ഇതോടെ ഡോക്ടറെ കണ്ടു തന്റെ കാര്യങ്ങളെല്ലാം തുറന്നു പറയുന്നത്.
എല്ലാം കേട്ട ശേഷം ഡോക്ടറുടെ ഉപദേശം വന്നു. താങ്കളുടെ മാനസികാവസ്ഥ മാറ്റാൻ മാനിസികമായി സന്തോഷം കണ്ടെത്തുന്ന വിഷയങ്ങളിലേക്കു ശ്രദ്ധനൽകണം. പട്ടിക്കുട്ടികളെ ഇഷ്ടമാണോയെന്ന ചോദ്യത്തിനു ''അതെ'' യെന്ന മറുപടിയും നൽകി. എങ്കിൽ വീട്ടിൽ നല്ലൊരു പട്ടിക്കുട്ടിയെ കൂടി വളർത്തു. അതിനോടൊപ്പം സമയം ചെലവഴിക്കുന്നതും മാനസികാശ്വാസം നൽകും. ഇതും കേൾക്കു തിരിച്ചു വീട്ടിലെത്തിയ രതീഷ് ചന്ദ്ര യൂട്യൂബിൽ പട്ടിക്കുട്ടികളെ വളർത്തുന്ന രീതികളും, ഇവയെ എവിടെനിന്നും വാങ്ങിക്കണം എന്നെല്ലാം പരിശോധിച്ചു.
ഈ സമയത്താണ് യൂട്യൂബിൽ വീട്ടിൽ പട്ടികളെ വളർത്തുകയും വിൽപന നടത്തുകയും ചെയ്യുന്ന തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി നാട്ടുകാർ പട്ടിബാബു എന്നു വിളിക്കുന്ന ഹരീഷ് ബാബു എന്ന മീശ ബാബുവിനെ (50) കുറിച്ചുള്ള വീഡിയോ കാണുന്നത്. ഉടനെ തന്നെ പട്ടാമ്പിയിൽനിന്നും ബാബുവിന്റെ വീട്ടിലെത്തി. നാട്ടിലെ വ്യാജ ചാരായ വിൽപനക്കാരൻ കൂടിയായിരുന്നു ഈ സമയത്ത് ബാബു.
നാട്ടിലെ വ്യാജ ചാരായ വിൽപനക്കാരൻകൂടിയായിരുന്നു ഈ സമയത്ത് ബാബു. പട്ടികളേയെല്ലാം കണ്ടു സംസാരിച്ചു. ഇതിനിടെ ഇരുവരും വിവിധ കാര്യങ്ങൾ കുറിച്ചു സംസാരിച്ചു. വ്യക്തി ജീവിതങ്ങളും ചർച്ചയായി. ബാബുവിന്റെ സംസാര രീതികളെല്ലാം ഇഷ്ടപ്പെട്ട രതീഷ് ചന്ദ്ര തന്റെ ഒരു വിധം കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. പട്ടിയെ അപ്പോൾ വാങ്ങിയില്ലെങ്കിലും ഇരുവരും അപ്പോൾ തന്നെ സൗഹൃദത്തിലായി ഫോൺനമ്പറുകൾ കൈമാറിയുമാണ് പിരിഞ്ഞത്. ഇവിടെ നിന്നാണ് മണിചെയിൻ മോഡൽ തട്ടിപ്പിലേക്കുള്ള ആദ്യ ചുവട് വെക്കുന്നത്.
അമ്പതുകോടിയുടെ മണിചെയ്ൻ തട്ടിപ്പ് നടത്തിയ കേസിലാണ് മുഖ്യ കണ്ണിയായ തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു എന്ന ഹരീഷ് ബാബു അറസ്റ്റിലായതിന് പിന്നാലെ രതീഷ് ചന്ദ്രയും പിടിയിലായത്. കൊണ്ടോട്ടി മുസ്ലീ യാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ചെറിയ തട്ടിപ്പുകൾ വിജയം കണ്ടതോടെ ഇവർ വലിയ ലക്ഷ്യങ്ങൾ മുമ്പോട്ടു വച്ചു. വെറുമൊരു ചാരയക്കാരനിൽ നിന്ന് കോടീശ്വരനായി മാറുകയായിരുന്നു പട്ടി ബാബുവിന്റെ ആഗ്രഹം. അതിന് ഈ സുഹൃത്തും കൂടെ കൂടി.
സ്‌ട്രോക്കു വന്നപ്പോൾ പിണങ്ങി പോയ ഭാര്യയ്ക്ക് മുമ്പിൽ ആളാവുക എന്ന ലക്ഷ്യവും രതീഷ് ചന്ദ്രയ്ക്കുണ്ടായിരുന്നു. ഈ മാനസികാവസ്ഥയും പട്ടിബാബു ചൂഷണം ചെയ്തു. 2020 ഒക്ടോബർ 15നാണ്് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ.വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും, ബാബുവും ചേർന്ന് തുടങ്ങുന്നത്. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി. കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവു മാരെ വൻ സാലറി കളിൽ നിയമിച്ചു.
'11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആർ.പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റെഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. ഇങ്ങനെ എല്ലാം പ്രചരണം നടത്തിയാണ് പണം തട്ടിയത്. ്‌നിക്ഷേപിച്ചവരെല്ലാം ചതിക്കപ്പെട്ടു. പലരും നാണക്കേടു കാരണം പുറത്തു പറയുന്നില്ല. രാജ്യം വിടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.
കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്. പലർക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് സൈബർ ഡോമിന്റ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളിൽ സ്‌പോൺസേർഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത്. സ്വന്തമായി വിമാനം ഉണ്ടെന്ന് പോലും ഇവർ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. വിമാനത്തിന്റെ ചിത്രം വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചു. ഈ വിമാന ചിത്രമാണ് ഇവർക്ക് തട്ടിപ്പുകാർക്കിടയിൽ വിശ്വസ്തത കൂട്ടിയത്.
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്‌ളാറ്റുൾപ്പെടെ സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് മുൻപും പിടികൂടിയതായി വിവരം ഉണ്ട്. തൃശ്ശൂരിലെ ഒളിത്താവളത്തിൽവെച്ചു ജീവൻ സൊലൂഷൻ എന്നപേരിൽ മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാൻ ഉള്ള പദ്ധതി നടത്തി വരെ വെയാണ് പ്രത്യേക അന്വോഷണ സംഘം പ്രതികളെ പിടികൂടുന്നത്.
നിലവിൽ നിയമപരമായി വിവാഹംചെയ്തില്ലെങ്കിലും മറ്റൊരു യുവതിയോടൊപ്പമാണു രതീഷ് ചന്ദ്ര കഴിയുന്നത്. എറണാകുളത്തും സ്വന്തമായി ഫ്ളാറ്റും 15ബെൻസ്‌കാറും ഇവർക്കു സ്വന്തമായുണ്ട്. തട്ടിപ്പിനായി ഇരുവരും തുടങ്ങിയ ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണു സാമ്പത്തിക ഇടപെടുകളെല്ലാം തന്നെ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്