- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലെ രണ്ടുപേരും നാല് ഇൻഫർമേഷൻ ഓഫീസർമാരും ഒരു സെക്രട്ടറിയും ഉൾപ്പെടെ 'ജംബോസംഘം' ഉണ്ടായിട്ടും ഒന്നുമാകുന്നില്ല! മീഡിയകളെ കാണാൻ ഏറെ വൈമനസ്യമുള്ള പിണറായിയുടെ മാധ്യമപ്പടയിലേക്ക് വീണ്ടും നിയമനം; റിപ്പോർട്ടർ ചാനൽ തിരുവനന്തപുരം ബ്യൂറോ ചീഫ് എത്തുന്നത് ഇലക്ട്രോണിക് മാധ്യമങ്ങളുടെ മീഡിയ കോ-ഓർഡിനേറ്ററായി; എം വി. ജയരാജന്റെ വിശ്വസ്തനായ രതീഷിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിക്കുന്നത് സിഡിറ്റിൽ നിയമനം നൽകിക്കൊണ്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വീണ്ടും നിയമനം. ധൂർത്ത് ഒഴിവാക്കി ചെലവുചുരുക്കൽ നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി അധികാരത്തിൽ എത്തിയതെങ്കിലും ഇപ്പോൾത്തന്നെ വൻ മാധ്യമ സംഘം ഉണ്ടായിരിക്കെയാണ് വീണ്ടും നിയമനം നടക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും കെ രതീഷിനെയാണ് മുഖ്യമന്ത്രി മാധ്യമ വിഭാഗത്തിൽ നിയമിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ ചുമതലയുള്ള കോ-ഓർഡിനേറ്റർ എന്ന പദവിയിലാണ് നിയമനം നൽകിയിരിക്കുന്നത്. ദൃശ്യ മാധ്യമ രംഗത്തെ രതീഷിന്റെ പരിചയവും കണ്ണൂരിലെ പാർട്ടി ബന്ധവും പരിഗണിച്ചാണ് നിയമനം. അച്ചടി -ഇലക്ട്രോണിക് മാധ്യമങ്ങൾക്കായി വെവ്വേറെ ഉപദേശകരും, ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും സഹായികളായി പബ്ലിക് റിലേഷൻ വകുപ്പിൽ നിന്നുള്ള നാല് ഉദ്യോഗസ്ഥരുമുണ്ട് ഇപ്പോൾതന്നെ. പ്രത്യേക നവമാധ്യമ വിഭാഗവും വേറെയുണ്ട് ഇതിനെല്ലാം പുറമെയാണ് പുറമെയാണ് കോ-ഓർഡിനേറ്റർ തസ്തികയിലെ പുതിയ നിയമനം. വിപുലമായ സം
തിരുവനന്തപുരം: മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വീണ്ടും നിയമനം. ധൂർത്ത് ഒഴിവാക്കി ചെലവുചുരുക്കൽ നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി അധികാരത്തിൽ എത്തിയതെങ്കിലും ഇപ്പോൾത്തന്നെ വൻ മാധ്യമ സംഘം ഉണ്ടായിരിക്കെയാണ് വീണ്ടും നിയമനം നടക്കുന്നത്.
റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും കെ രതീഷിനെയാണ് മുഖ്യമന്ത്രി മാധ്യമ വിഭാഗത്തിൽ നിയമിച്ചത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ ചുമതലയുള്ള കോ-ഓർഡി
നേറ്റർ എന്ന പദവിയിലാണ് നിയമനം നൽകിയിരിക്കുന്നത്. ദൃശ്യ മാധ്യമ രംഗത്തെ രതീഷിന്റെ പരിചയവും കണ്ണൂരിലെ പാർട്ടി ബന്ധവും പരിഗണിച്ചാണ് നിയമനം.
അച്ചടി -ഇലക്ട്രോണിക് മാധ്യമങ്ങൾക്കായി വെവ്വേറെ ഉപദേശകരും, ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും സഹായികളായി പബ്ലിക് റിലേഷൻ വകുപ്പിൽ നിന്നുള്ള നാല് ഉദ്യോഗസ്ഥരുമുണ്ട് ഇപ്പോൾതന്നെ. പ്രത്യേക നവമാധ്യമ വിഭാഗവും വേറെയുണ്ട് ഇതിനെല്ലാം പുറമെയാണ് പുറമെയാണ് കോ-ഓർഡിനേറ്റർ തസ്തികയിലെ പുതിയ നിയമനം. വിപുലമായ സംവിധാനം ഉണ്ടായിട്ടും മാധ്യമങ്ങളുമായുള്ള ബന്ധം ഇപ്പോഴും സുഗമം അല്ലാത്തതുകൊണ്ടാണ് കോ-ഓർഡിനേറ്ററെ നിയമിക്കേണ്ടി വന്നത്.
തലസ്ഥാനത്തു ദൃശ്യ മാധ്യമരംഗത്തു പ്രവർത്തിച്ചു പരിചയമുള്ള രതീഷിന്റെ ഇടപെടലിലൂടെ ദൃശ്യമാധ്യമ ബന്ധം മെച്ചപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ. ടെലിവിഷൻ മാധ്യമങ്ങളുടെ വാർത്താശേഖരണ വഴികളെ കുറിച്ചുള്ള രതീഷിന്റെ അറിവ് സർക്കാരിനെതിരായ വാർത്തകൾ തടയാനും സഹായിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതീക്ഷ. കണ്ണൂരിലെ മയ്യിൽ സ്വദേശിയായ രതീഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്റെ വിശ്വസ്തനാണ്. രതീഷിന്റെ സഹോദരൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ്. സർക്കാർ സ്ഥാപനമായ സിഡിറ്റിൽ ഉയർന്ന തസ്തികയിലാണ് രതീഷിന്റെ യഥാർത്ഥ നിയമനം. ജോലി മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണെന്ന് മാത്രം.
അതേസമയം, പരിചയ സമ്പന്നനായ രതീഷും വിട്ടതോടെ എം.വി നികേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ കൂടുതൽ പ്രതിസന്ധിയിലായി. വാർത്തശേഖരണത്തിനും ഡസ്‌ക് ജോലികൾക്കും പ്രവർത്തന പരിചയമുള്ള ആളില്ലാത്ത സ്ഥിതിയാണ്. രതീഷ് രാജിവെച്ചതോടെ തിരുവനന്തപുരം ബ്യൂറോയിലെ റിപോർട്ടറുമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. നിലവിൽ പ്രവർത്തിക്കുന്നവരെ പിടിച്ചു നിർത്താൻ ശമ്പളം ഇരട്ടി ആക്കുമെന്നാണ് നികേഷിന്റെ വാഗ്ദാനമെന്നാണ് സൂചനകൾ.
അതേസമയം പാർട്ടി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി മറ്റ് മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിൽ നിയമിക്കുന്നതിൽ ദേശാഭിമാനി ജീവനക്കാർ കടുത്ത അതൃപ്തിയിലാണ്. ദേശാഭിമാനിയിൽ നിന്ന് ഒരാളെ പോലും പേർസണൽ സ്റ്റാഫിൽ നിയമിക്കേണ്ടാ എന്നാണ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിപിഎം തീരുമാനിച്ചത്. പൊതു മാധ്യമങ്ങളിൽ നിന്ന് പാർട്ടിയെ വിമർശിച്ചു വാർത്ത ചെയ്തവരെ വലിയ ശമ്പളത്തിൽ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിൽ എന്ത് ന്യായം എന്നാണ് ദേശാഭിമാനിക്കാരുടെ ചോദ്യം.
എന്നാൽ, മുഖ്യമന്ത്രിയുടെ ഇമേജ് കാത്തു സൂക്ഷിക്കേണ്ട മാധ്യമ വിഭാഗത്തിൽ മാത്രം എത്ര മുടക്കിയിട്ടും ഒന്നും ശരിയാകുവുന്നില്ലെന്ന സ്ഥിതിയാണ്. ഉമ്മൻ ചാണ്ടി സർക്കാർ 40,000 രൂപ ചെലവിൽ ഒരു അസിസ്റ്റന്റ് ഇൻഫോർമേഷൻ ഓഫീസറെ കൊണ്ടു ചെയ്തിരുന്ന ജോലികൾ ചെയ്യാൻ ഇപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ള രണ്ട് പേരും ഇൻഫോർമേഷൻ ഓഫീസർ റാങ്കിലുള്ള ഒരാളും അടക്കം വലിയൊരു സംഘം തന്നെ പ്രവർത്തിച്ചിട്ടും ഒന്നും ശരിയാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. അതുകൊണ്ട് സെക്രട്ടറി റാങ്കിൽ മറ്റൊരു ഉഗ്യോഗസ്ഥനെ കൂടി ഈവർഷം നിയമിച്ചിരുന്നു. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പിപി അബൂബക്കറിനെ മാധ്യമങ്ങളുടെ ഏകോപന ചുമതല നൽകിയായിരുന്നു നിയമിച്ചത്.
മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റപ്പോൾ ആദ്യം തന്നെ പ്രഭാ വർമ്മയെ ഒപ്പം കൂട്ടി. ഇതിന് ശേഷമായിരുന്നു ജോൺ ബ്രിട്ടാസ് മാധ്യമ ഉപദേഷ്ടാവായത്. എന്തിന് രണ്ട് പദവികളെന്നും ഖജനാവിന് ഇത് ബാധ്യതയാകില്ലെയെന്നും ചോദ്യവും ഇതോടെ ഉയർന്നിരുന്നു. സെപ്ഷ്യൽ സെക്രട്ടറിയുടെ പദവിയിലാണ് ബ്രിട്ടാസിനെ നിയമിച്ചതെങ്കിലും അദ്ദേഹം ശമ്പളമോ മറ്റ് ആനുകൂല്യമോ പറ്റില്ലെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രി ഡൽഹിയിലോ മറ്റ് വിദേശത്തോ പോകുമ്പോൾ മാത്രമാണ് ബ്രിട്ടാസിനെ ഒപ്പം കൂട്ടുന്നത്. അതുകൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്യുകയും ഉണ്ട്.
കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ പിടി ചാക്കോയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. വി എസ് അച്യുതാനന്ദന്റെ സമയത്ത് തുടക്കത്തിൽ ബാലകൃഷ്ണനും. പിന്നെ ദേശാഭിമാനിയിൽ നിന്നുള്ള സുധാകരൻ. ഈ സമയത്തൊക്കെ ഒരാൾ മാത്രമേ ഒരു സമയത്ത് മാധ്യമങ്ങളുടെ ചുമതല നോക്കിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ പിണറായിക്കുവേണ്ടി വൻ മാധ്യമസംഘമാണ് നിയമിക്കപ്പെട്ടിട്ടുള്ളത്.