ടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ആനന്ദം.

പുതുമുഖങ്ങൾ പ്രധാന താരങ്ങളായി എത്തിയ ചിത്രം കണ്ടിറങ്ങിയവർക്കെല്ലാം പറയാനുണ്ടായിരുന്നത് ആനന്ദത്തിൽ സൂപ്പർ താരം നിവിൻ പോളിയുടെ അതിഥി വേഷത്തെക്കുറിച്ചായിരുന്നു. താരമായി നിവിൻ പോളി എത്തുന്നു എന്നതിനപ്പുറം നിവിന്റെ ഇൻഡ്രോ മാസ്സ് ആണെന്ന് എല്ലാവരും ഒരേ പോലെ സമ്മതിച്ചു

ഇപ്പോഴിതാ നടൻ ചിത്രത്തിലെ മാസ് ഇൻട്രോയുടെ വീജിയോയും ഹിറ്റാവുകയാണ്.കലിപ്പ് താടിയിൽ ചുണ്ടിൽ ചുരുട്ട് കത്തിച്ച് പിടിച്ച് പബ്ബിലെ ആഘോഷത്തിനിടെയാണ് നിവിൻ എത്തുന്നത്.പാട്ട് യുട്യൂബിൽ കുതിക്കുകയാണെന്നു തന്നെ പറയാം. ഒറ്റ ദിവസം ഒരു ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ ഈ പാട്ട് കണ്ടത്. ഒരു മിനിറ്ര് പതിനാറ് സെക്കൻഡ് മാത്രമാണ് ഗാനം ഉള്ളത്.

'ഹാബിറ്റ് ഓഫ് ലൈഫ്' എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസാണ് ചിത്രം നിർമ്മിച്ചത്. തട്ടത്തിൻ മറയത്ത് മുതൽ വിനീതിന്റെ അസിസ്റ്റന്റായ ഗണേശ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ സൗഹൃദം പ്രേമയമാക്കിയ കഥാതന്തുവാണ് ചിത്രത്തിന്റെത്. ചിത്രം ക്യാമറയിൽ പകർത്തുന്നത് അൽഫോൻസ് പുത്രന്റെ 'നേരം', പ്രേമം' എന്നിവയുടെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ്. അഭിനവ് സുന്ദർ നായക് എഡിറ്റിംഗും ഡിനൊ ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു.