- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു; പൊലീസിൽ പരാതി നൽകി ബോളിവുഡ് നടി രതി അഗ്‌നിഹോത്രി
മുംബൈ: ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടിയുടെ പരാതി. നടിയും മോഡലുമായി രതി അഗ്നിഹോത്രിയാണ് പരാതിയുമായി രംഗത്തെത്തിയത്. ശാരീരികമായും മാനസികുമായും ഭർത്താവ് പീഡിപ്പിക്കുന്നുവെന്നാണ് രതിയുടെ പരാതി. ഇന്നലെ മുംബൈ വോർളി പൊലീസ് സ്‌റ്റേഷനിലാണ് അവർ പരാതി നൽകിയത്. ബിസിനസ്സിൽ തകർന്നതോടെയാണ് ഭർത്താവിന്റെ സ്വഭാവ
മുംബൈ: ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടിയുടെ പരാതി. നടിയും മോഡലുമായി രതി അഗ്നിഹോത്രിയാണ് പരാതിയുമായി രംഗത്തെത്തിയത്. ശാരീരികമായും മാനസികുമായും ഭർത്താവ് പീഡിപ്പിക്കുന്നുവെന്നാണ് രതിയുടെ പരാതി. ഇന്നലെ മുംബൈ വോർളി പൊലീസ് സ്‌റ്റേഷനിലാണ് അവർ പരാതി നൽകിയത്. ബിസിനസ്സിൽ തകർന്നതോടെയാണ് ഭർത്താവിന്റെ സ്വഭാവം മാറിയതെന്നാണ് പരാതിയിൽ നടി പറയുന്നത്. ഇതോടെ ഭർത്താവ് തന്നെ പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് രതി പരാതിയിൽ പറയുന്നു.
അതേസമയം സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു. മോഡലും നടിയുമായ രതി 1979ൽ ഭാരതിരാജ സംവിധാനം ചെയ്ത 'പുതിയ വാർപുഗൾ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്. തുടർന്ന് വിവിധ ഭാഷകളിലായി 100ൽ അധികം സിനിമകളിൽ ഇവർ അഭിനയിച്ചു.
പുരാനി ജീൻസ്, ഷൗകീൻ റീമേക്ക്, ഡയറി ഓഫ് എ ബട്ടർഫൈഌ ലക്ക്, റുബരു, ജിമ്മി, ഫിർ കഭീ എന്നിവ രതി അഭിനയിച്ച ഹിറ്റ് ചിത്രങ്ങളാണ്. നായികയായി തുടങ്ങി ഇപ്പോൾ അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് രതി അഗ്‌നിഹോത്രി.