- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്തവർക്ക് റേഷൻ കാർഡുകൾ ലഭിക്കുന്നതിന് യാതൊരു തടസവുമില്ലെന്നും നിലവിൽ സംസ്ഥാനത്ത് സ്വന്തമായി വീടില്ല എന്ന കാരണത്താൽ ആർക്കുംതന്നെ റേഷൻ കാർഡ് നിഷേധിച്ചിട്ടില്ലെന്നും സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. റേഷൻ കാർഡ് പുതുക്കുന്ന അവസരത്തിലും സ്വന്തമായി വീടില്ല എന്ന കാരണത്താൽ റേഷൻ കാർഡ് നൽകരുതെന്ന്
തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്തവർക്ക് റേഷൻ കാർഡുകൾ ലഭിക്കുന്നതിന് യാതൊരു തടസവുമില്ലെന്നും നിലവിൽ സംസ്ഥാനത്ത് സ്വന്തമായി വീടില്ല എന്ന കാരണത്താൽ ആർക്കുംതന്നെ റേഷൻ കാർഡ് നിഷേധിച്ചിട്ടില്ലെന്നും സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. റേഷൻ കാർഡ് പുതുക്കുന്ന അവസരത്തിലും സ്വന്തമായി വീടില്ല എന്ന കാരണത്താൽ റേഷൻ കാർഡ് നൽകരുതെന്ന് യാതൊരു നിർദ്ദേശവും വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഭവന ഉടമ സാക്ഷ്യപത്രം/ഭവന നിവാസ സാക്ഷ്യപത്രം എന്നിവ ലഭിക്കും. ഭവന ഉടമ അല്ലെങ്കിലും ഭവന നിവാസ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഒരേ വീട്ടു നമ്പരിൽ തന്നെ വ്യത്യസ്ത കുടുംബങ്ങൾ താമസിക്കുന്ന വസ്തുത വകുപ്പ് ഉദ്യോഗസ്ഥർ ബോധ്യപ്പെട്ട് റേഷൻ കാർഡ് നൽകുന്നതിനുള്ള നിർദ്ദേശം നിലവിലുള്ളതാണ്. റേഷൻ കാർഡ് പുതുക്കൽ സംബന്ധമായ വിവരങ്ങൾക്ക് ഇനിപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. 1800 425 1550 (ടോൾ ഫ്രീ), 9495998223, 9495998224, 9495998225.