- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക വീടുകളിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്; വേണ്ടത് അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം
തിരുവനന്തപുരം: വാടക വീടുകളിൽ താമസിക്കുന്നവർ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ റേഷൻ കാർഡ് അനുവദിക്കാൻ ഉത്തരവ്. സാധുവായ വാടക കരാറോ ഉടമയുടെ സമ്മതപത്രമോ ആവശ്യമില്ല.
അപേക്ഷകന്റെയും മറ്റ് അംഗങ്ങളുടെയും ആധാർ കാർഡ് പരിശോധിച്ച് നിലവിൽ മറ്റൊരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലെന്നു ഉറപ്പുവരുത്തി കാർഡുകൾ അനുവദിക്കാം. ഇത്തരം റേഷൻ കാർഡ് തിരിച്ചറിയൽ രേഖയായോ മറ്റു ആനുകൂല്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയില്ല.
Next Story