- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ മണ്ണെണ്ണയ്ക്ക് വില കൂടി; വർദ്ധിച്ചത് ലിറ്ററിന് മൂന്നുരൂപ; ഒരു മാസത്തിനുള്ളിൽ വില കൂടിയത് മൂന്നുതവണ
കൊച്ചി: റേഷൻ മണ്ണെണ്ണ ലിറ്ററിന് മൂന്നുരൂപ കൂട്ടി. ഈ മാസം 40രൂപയാണ് മണ്ണെണ്ണ വില. ജനുവരിയിൽ ഇത് 30 രൂപയായിരുന്നു. ഫെബ്രുവരിയിൽ രണ്ട് ഘട്ടമായുണ്ടായ വിലവർദ്ധനയിൽ മണ്ണെണ്ണവില 37 രൂപയിൽ എത്തിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും കൂട്ടിയത്.
കേന്ദ്രവിഹിതം കുറഞ്ഞതിനാൽ നീല, വെള്ള കാർഡുടമകൾക്ക് ഫെബ്രുവരിയിൽ റേഷൻ മണ്ണെണ്ണ ലഭിച്ചില്ല. എഎവൈ( മഞ്ഞ), മുൻഗണന (പിങ്ക്) വിഭാഗങ്ങളിലെ വൈദ്യുതിയില്ലാത്തവർക്ക് നാലുലിറ്ററും വൈദ്യുതിയുള്ളവർക്ക് അരലിറ്ററും മണ്ണെണ്ണ ലഭിക്കും.
കഴിഞ്ഞമാസം മണ്ണെണ്ണ വാങ്ങാത്തവർ ഈ മാസം പുതിയവില നൽകേണ്ടിവരും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് ആറുവരെ നീട്ടിയിട്ടുണ്ട്.
Next Story