- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ കമ്മീഷൻ ഇതൊന്നും കാണുന്നില്ലേ; ഈ മനുഷ്യനെതിരെ കേസ് എടുക്കാൻ നിങ്ങൾക്ക് കഴിയില്ലേ? പിസി ജോർജിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം രവീണാ ടണ്ടൻ
പിസി ജോർജിനെതിരെ പൊട്ടിത്തെറിച്ച് മുൻ ബോളിവുഡ് താരം രവീണാ ടണ്ടൻ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രിയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവിയിൽ പിസി ജോർജ് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് വൈകാരിക പ്രകടനങ്ങളുമായി രവീണ എത്തിയത്. വനിതാ കമ്മീഷൻ ഇതൊന്നും കാണുന്നില്ലേ. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷൻ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിയിൽ സംസാരിക്കവേ ജോർജ് നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിത കമ്മീഷൻ രംഗത്ത് വന്നിട്ടുണ്ട്. പി.സി ജോർജ് മുഴുവൻ നിയമസഭാ സാമാജികർക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. അസഭ്യ വർഷം നടത്തുന്നതിൽ എംഎൽഎ മിടുക്കനാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിലും കന്യാസ്ത്രീക്കു നേരെ ജോർജ് അധിക്ഷേകരമായ പരാമർശങ്ങൾ നടത്തി. ഇതിനെതിരെ ഇപ്പോൾ രാജ്യവ്യാപ
പിസി ജോർജിനെതിരെ പൊട്ടിത്തെറിച്ച് മുൻ ബോളിവുഡ് താരം രവീണാ ടണ്ടൻ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രിയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവിയിൽ പിസി ജോർജ് നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് വൈകാരിക പ്രകടനങ്ങളുമായി രവീണ എത്തിയത്.
വനിതാ കമ്മീഷൻ ഇതൊന്നും കാണുന്നില്ലേ. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷൻ ഇടപെടണമെന്നും രവീണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിയിൽ സംസാരിക്കവേ ജോർജ് നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിത കമ്മീഷൻ രംഗത്ത് വന്നിട്ടുണ്ട്.
പി.സി ജോർജ് മുഴുവൻ നിയമസഭാ സാമാജികർക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. അസഭ്യ വർഷം നടത്തുന്നതിൽ എംഎൽഎ മിടുക്കനാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിലും കന്യാസ്ത്രീക്കു നേരെ ജോർജ് അധിക്ഷേകരമായ പരാമർശങ്ങൾ നടത്തി. ഇതിനെതിരെ ഇപ്പോൾ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് രൂപം കൊള്ളുന്നത്.