- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ; തമിഴ്നാട്ടിൽ നിന്നും എടത്തല പൊലീസ് അറസ്റ്റു ചെയ്തത് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ
ആലുവ: വാഹനം മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തമിഴ്നാട് പൊള്ളാച്ചി സ്വദേശി രവി മാണിക്യനെ(56 )യാണ് എടത്തല പൊലീസ് തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളയാഴ്ച എടത്തലയിൽ നിന്ന് ടിപ്പറും, ഗുഡ്സ് ആപ്പയും മോഷ്ടിച്ച കേസ്സിലാണ് ഇയാൾ പിടിയിലാകുന്നത്. മോഷണം നടത്തിയ വാഹനങ്ങൾ പൊള്ളാച്ചിയിൽ നിന്നും കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെക്കുറിച്ച് കുടി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറയിച്ചു.
കേരളത്തിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി നമ്പറും രൂപവും മാറ്റി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ.രവി മാണിക്യനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എസ് പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്പി .ടി.എസ് സിനോജ് എടത്തല പൊലീസ് സബ് ഇൻസ്പെക്ടർ കെ.സിനോദ് സി പി ഒ കെ.എസ് മുഹമ്മദ് റഫിക്ക് എന്നിവർ ചേർന്നാന്ന് പ്രതിയെ പിടികൂടിയത്. ആലുവ ഭാഗത്ത് നിന്ന് വാഹനങ്ങൾ കാണാതായത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും എസ് പി അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.