- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീന മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെ: 25 കോടി രൂപ ആവശ്യപ്പെടാൻ മാത്രം നടിയുടെ ഇടപാടുകൾ എന്തൊക്കെയെന്ന് അന്വേഷിച്ച് പൊലീസ്; ആകെ ദുരൂഹതകൾ നിറഞ്ഞ വിവാദ നായികയായ നടിയുടെ ബ്യൂട്ടി പാർലറിനെ ചുറ്റിപ്പറ്റി അന്വേഷണം; കൊച്ചിയിലെ അധോലോകത്തിന്റെ ചുരുളും അഴിഞ്ഞേക്കും
കൊച്ചി: നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാർലർ വെടിവെപ്പിന് പിന്നിൽ അധോലോക നേതാവ് രവി പൂജാരിയെന്ന് പൊലീസിന്റെ സ്ഥിരീകരണം. നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശം രവി പൂജാരിയുടേതാണെന്ന് കണ്ടെത്തി. ഇതോടെ കൊച്ചിയിലും പൂജാരിയുടെ സൻഡിക്കേറ്റുണ്ടെന്ന് വ്യക്തമാവുകയാണ്. ഇത് കേരളത്തിൽ അധോലോകം വേരുറപ്പിക്കുന്നതിന്റെ സൂചനയാണ്. ഈ സാഹചര്യത്തിൽ ബ്യൂട്ടി പാർലർ വെടിവയപ്പ് കേസ് അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കും. ബ്യൂട്ടി പാർലർ വെടിവെപ്പുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിലെ ഒരു സംഘം കഴിഞ്ഞദിവസം മംഗളൂരുവിലെത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കർണാടക പൊലീസിന്റെ കൈവശമുള്ള രവി പൂജാരിയുടെ ശബ്ദ സാമ്പിളുകളും കൊച്ചി പൊലീസിന് ലഭിച്ച ശബ്ദരേഖകളും വിശദമായി പരിശോധിച്ചു. ഇതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അക്രമത്തിന് പിന്നിൽ രവി പൂജാരിയാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ ഫോൺ കോൾ എവിടെ നിന്നെത്തിയെന്നതിലേക്ക് അന്വേഷണം നീണ്ടു. പൂജാരിയുടെ കൂട്ടാളികളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്
കൊച്ചി: നടി ലീന മരിയാ പോളിന്റെ ബ്യൂട്ടി പാർലർ വെടിവെപ്പിന് പിന്നിൽ അധോലോക നേതാവ് രവി പൂജാരിയെന്ന് പൊലീസിന്റെ സ്ഥിരീകരണം. നടി ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശം രവി പൂജാരിയുടേതാണെന്ന് കണ്ടെത്തി. ഇതോടെ കൊച്ചിയിലും പൂജാരിയുടെ സൻഡിക്കേറ്റുണ്ടെന്ന് വ്യക്തമാവുകയാണ്. ഇത് കേരളത്തിൽ അധോലോകം വേരുറപ്പിക്കുന്നതിന്റെ സൂചനയാണ്. ഈ സാഹചര്യത്തിൽ ബ്യൂട്ടി പാർലർ വെടിവയപ്പ് കേസ് അന്വേഷണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കും.
ബ്യൂട്ടി പാർലർ വെടിവെപ്പുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിലെ ഒരു സംഘം കഴിഞ്ഞദിവസം മംഗളൂരുവിലെത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കർണാടക പൊലീസിന്റെ കൈവശമുള്ള രവി പൂജാരിയുടെ ശബ്ദ സാമ്പിളുകളും കൊച്ചി പൊലീസിന് ലഭിച്ച ശബ്ദരേഖകളും വിശദമായി പരിശോധിച്ചു. ഇതോടെയാണ് നടിയെ ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അക്രമത്തിന് പിന്നിൽ രവി പൂജാരിയാണെന്ന് തെളിഞ്ഞതോടെ ഇയാളുടെ ഫോൺ കോൾ എവിടെ നിന്നെത്തിയെന്നതിലേക്ക് അന്വേഷണം നീണ്ടു. പൂജാരിയുടെ കൂട്ടാളികളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
വെടിവെപ്പ് നടത്തിയവർക്ക് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നകാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ, വെടിവെപ്പ് നടത്തിയവർ സീപോർട്ട്-എയർപോർട്ട് റോഡിലൂടെയാണ് ബൈക്കിൽ രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. രവി പൂജാരിയുമായി ബന്ധപ്പെടു കർണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരിൽ ചിലാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. രവി പൂജാരിയുടേതാണു ഭീഷണി ശബ്ദമെങ്കിൽ കേസ് ഗൗരവമുള്ളതാകും.
കർണാടകയിലെ പല ബിസിനസുകാരെയും ബിൽഡർമാരെയും സമ്പന്നരെയും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബർ മുതൽ തനിക്കു ഭീഷണി ഫോൺ കോളുകൾ വരുന്നതായി ലീന മരിയ പോൾ പറഞ്ഞിരുന്നു. ഇത്രയും ഭീമമായ തുക ലീന മരിയ പോളിൽ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ രഹസ്യമാണു പൊലീസിനെ പ്രതിസന്ധിയിലാക്കുന്നത്. ഏറെ ദുരൂഹതകളുള്ള ലീനയുടെ ഇടപാടുകളും പൊലീസ് അന്വേഷിക്കും. ലീനയുടെ കൂട്ടാളി സുകേഷ് ചന്ദ്രശേഖറിനെയാണ് പൂജാരി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. തീഹാർ ജയിലിലും സുകേഷ് ബാഹ്യ ഇടപെടലുകൾ നടത്തുന്നതിന്റെ സൂചനയാണ് ഇത്.
ഈ സാഹചര്യത്തിൽ ലീനയിൽ നിന്നു വീണ്ടും പൊലീസ് മൊഴിയെടുക്കും. രവി പൂജാരിയുടെ 40 അനുയായികളുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്താൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വെടിവെപ്പ് നടത്തിയവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടന്ന് വരികയാണ്. സീപോർട്ട് എയർപോർട്ട് റോഡിലൂടെയാണ് വെടി വെച്ച ശേഷം കടന്നുകളഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതികളെ കണ്ടെത്താനായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.
മുംബൈ അധോലോക നായകനായ രവി പൂജാരി ഇപ്പോൾ ഓസ്‌ട്രേലിയയിൽ ആണെന്നാണ് പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലും എളുപ്പമല്ല. മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രവി പൂജാരിയെന്ന് കരുതുന്നയാളെ സഹായിക്കുന്ന ആരോ കൊച്ചിയിലുണ്ടെന്ന് വ്യക്തമായതിനാൽ അതിലേക്ക് എത്താനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. അക്രമികളെ കണ്ടെത്താനായാൽ അക്രമത്തിന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാകും. 25 കോടി ആവശ്യപ്പെട്ടാണ് ലീനയ്ക്ക് ഫോൺവിളികൾ വന്നിട്ടുള്ളത്.
മൊഴികളിൽ വ്യക്തത വരുത്താനും മുൻകാല കേസുകളെക്കുറിച്ച് കൂടുതൽ അറിയാനും ഇവരെ വീണ്ടും വിളിച്ചുവരുത്തും. ഇതുകൂടി കഴിഞ്ഞാലെ കേസിനെക്കുറിച്ച് വ്യക്തത വരൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു. കടുത്ത ശ്വാസംമുട്ടലിന് അജ്ഞാത കേന്ദ്രത്തിൽ ചികിത്സയിലാണ് നടി.