- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോദയിൽ വെള്ളി മെഡൽ നേടി രവികുമാർ ദാഹിയ; കലാശ പോരാട്ടത്തിൽ ഇന്ത്യൻ ഫയൽവാനെ മറികടന്ന് റഷ്യാക്കാരന്റെ സുവർണ്ണ നേട്ടം; ഫൈനലിൽ രവികുമാറിന്റേത് പൊരുതിയുള്ള പരാജയം; ഇത് ഇന്ത്യയുടെ ടോക്യോവിലെ അഞ്ചാം മെഡൽ; പൊരുതി കീഴടങ്ങി ദീപക് പുനിയ
ടോക്യോ: ഹോക്കിയിൽ വെങ്കലം.... പിന്നാലെ ഗോദയിൽ വെള്ളിയുംം. ഇന്ത്യയുടെ ഫയൽവാനായ രവി കുമാർ ദാഹിയയാണ് വെള്ളി മെഡൽ നേട്ടത്തിന് ഉടമ. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് നേട്ടം.
കലാശപ്പോരാട്ടത്തിൽ രണ്ടു തവണ ലോക ചാംപ്യനായ റഷ്യൻ താരം സാവുർ ഉഗ്വേവിനോട് രവികുമാർ പരാജയപ്പെട്ടു. 7-4 എന്ന സ്‌കോറിനായിരുന്നു രവികുമാറിന്റെ തോൽവി. സുശീൽ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമാണ് രവി കുമാർ. ഈ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിയാണ് ഇത്. അഞ്ചാം മെഡലും.
പവർ ലിഫ്റ്റിംഗിൽ മീരാഭായി ചാനു വെള്ളി നേടി. ബോക്സിംഗിൽ ലവ്ലീനയും ഷട്ടിലിൽ പിവി സിന്ധുവും വെങ്കലവും നേടി. ഹോക്കി പുരുഷ ടീം മൂന്നാം സ്ഥാനത്ത് എത്തി മെഡലുമായി മടങ്ങി. രവികുമാറിനും കലാശപോരിലെ സമ്മർദ്ദം അതിജീവിച്ച് സ്വർണം നേടാനായില്ല.
ഒളിമ്പിക് ഗുസ്തിയിൽ രവികുമാർ ദാഹിയ വെള്ളിമെഡൽ നേട്ടവുമായി അഭിമാന താരമായി മാറിയപ്പോൽ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ദീപക് പുനിയ പൊരുതി കീഴടങ്ങി. 86 കിലോ വിഭാഗത്തിൽ വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ അവസാന നിമിഷം വരെ പൊരുതിയാണ് സാൻ മരിനോയുടെ മൈലെസ് നാസെം അമിനോട് ഇന്ത്യൻ താരം പരാജയപ്പെട്ടത്.
മത്സരത്തിൽ മുന്നിട്ടു നിന്ന ദീപക്കിനെതിരേ അവസാന 10 സെക്കൻഡിനിടയിലെ നീക്കത്തിൽ മൈലെസ് നാസെം മുന്നിലെത്തുകയായിരുന്നു.
നേരത്തെ സെമിയിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറോട് തോറ്റാണ് ദീപക്കിന് ഫൈനലിന് യോഗ്യത നേടാനാകാതെ പോയത്. നൈജീരിയയുടെ അഗിയാവോമോർ എക്കെരെകെമെയെ 12-1 എന്ന സ്‌കോറിന് മറികടന്നാണ് ദീപക് ക്വാർട്ടറിലെത്തിയത്. പിന്നാലെ നടന്ന മത്സരത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് തോൽപ്പിച്ചാണ് ദീപക് സെമിയിലേക്ക് മുന്നേറിയത്.
ഒളിമ്പിക്സ് വേദികളിൽ ഇന്ത്യക്ക് എന്നും പ്രതീക്ഷ നൽകുന്ന ഇനമാണ് ഗുസ്തി. അഞ്ച് ഒളിമ്പിക്സ് മെഡലുകളാണ് ഗുസ്തിയിലൂടെ ഇന്ത്യയിലെത്തിയിട്ടുള്ളത്. 1952 ലെ ഹെൽസിങ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായി ഗുസ്തി പിടിച്ച് മെഡൽ നേടുന്നത്. 57 കിലോ വിഭാഗത്തിൽ മഹാരാഷ്ട്രക്കാരനായ ഖഷബാ ദാദാസാഹേബ് ജാദവ് നേടിയതാകട്ടെ വെങ്കലവും. പിന്നീട് നീണ്ട 56 വർഷം ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ അകന്നുനിന്നു.
2008 ബെയ്ജിങ് ഒളിമ്പിക്സ് സുശീൽ കുമാർ നേടിയ വെങ്കലത്തിലൂടെയാണ് ഇന്ത്യ ആ കാത്തിരിപ്പ് അവസാനിപ്പിച്ചത്. തൊട്ടടുത്ത ഒളിമ്പിക്സിൽ സുശീൽ തന്റെ നേട്ടം വെള്ളിയായി ഉയർത്തി. ലണ്ടനിൽ 60 കിലോ വിഭാദത്തിലെ വെങ്കല മെഡലൽ നേടിയതാകട്ടെ യോഗ്വേശർ ദത്തും.
2016 ൽ സാക്ഷി മാലിക്കായിരുന്നു ഗുസ്തിക്കാരുടെ മെഡൽ പട്ടികയിൽ ഇന്ത്യയുടെ പേർ എഴുതിച്ചേർത്തത്. 58 കിലോ വിഭാഗത്തിൽ വെങ്കല മെഡലാണ് സാക്ഷി നേടിയത്.
മറുനാടന് ഡെസ്ക്