- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാലോ? നിങ്ങളെന്തു ചെയ്യും?'; 'ഞങ്ങൾ പെട്ടിയുമെടുത്തു വീട്ടിൽ പോകും; അല്ലാതെന്തു ചെയ്യാൻ!'; രവീന്ദ്ര ജഡേജയുടെ മറുപടി വൈറൽ; ഏറ്റെടുത്ത് ആരാധകർ
ദുബായ്: ട്വന്റി 20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെ സെമി സാധ്യതകൾ നൂൽപ്പാലത്തിലായ ഇന്ത്യൻ ടീമിന് ഇനി പ്രതീക്ഷ ന്യൂസിലൻഡ് - അഫ്ഗാനിസ്ഥാൻ മത്സരത്തിലാണ്. അഫ്ഗാൻ കിവീസിനെ വീഴ്‌ത്തിയാൽ, തൊട്ടടുത്ത ദിവസം നമീബിയയെ വൻ മാർജിനിൽ കീഴടക്കി ഇന്ത്യയ്ക്ക് സെമി ബർത്ത് ഉറപ്പിക്കാം എന്നതാണ് പ്രതീക്ഷ.
പാക്കിസ്ഥാനോടും ന്യൂസിലൻഡിനോടും ദയനീയ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീം രണ്ട് തുടർ വിജയങ്ങളിലൂടെ സെമി പ്രതീക്ഷ നിലനിർത്തിയിട്ടുണ്ട്. ആദ്യം അഫ്ഗാനിസ്ഥാനെതിരെയും പിന്നാലെ സ്‌കോട്ലൻഡിനെതിരെയും കൂറ്റൻ വിജയം നേടിയതോടെ, നെറ്റ് റൺറേറ്റിൽ ഇന്ത്യ വൻകുതിപ്പാണ് നേടിയത്.
ഇനി മുന്നേറണമെങ്കിൽ അടുത്ത മത്സരത്തിൽ നമീബിയയെ തോൽപ്പിക്കുന്നതിനൊപ്പം, ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനോടു തോൽക്കുകയും വേണം. അപ്പോൾ ഇന്ത്യ, ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾക്ക് ഒരേ പോയിന്റ് വരുമെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുന്നേറാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
സ്‌കോട്ലൻഡിനെതിരായ മത്സരശേഷം മാധ്യമപ്രവർത്തകരെ കാണാെത്തിയ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയോട് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വാർത്താ സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം ഇങ്ങനെ:
'അടുത്ത ദിവസം ന്യൂസീലൻഡ് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാലോ? നിങ്ങളെന്തു ചെയ്യും?' ഇതായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. 'ഞങ്ങൾ പെട്ടിയുമെടുത്തു വീട്ടിൽ പോകും. അല്ലാതെന്തു ചെയ്യാൻ!' എന്നായിരുന്നു ഉടനടി ജഡേജയുടെ മറുപടി. ജഡേജയുടെ ഉത്തരം നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
Agar New Zealand na Afghanistan ko Hara Dia to phr ..
- Abu Bakar Butt (@Abubakarrafibut) November 5, 2021
Ravindra Jadeja: "To phir kia, bag pack kar Kay ghar jaye gai." ???????????? #T20WorldCup21 pic.twitter.com/NmOjam8dEE
'എപ്പോഴു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാണ് ഞങ്ങളുടെ ശ്രമം. നെറ്റ് റൺറേറ്റ് ഉയർത്താൻ വലിയ മാർജിനിലുള്ള വിജയങ്ങളാണ് നമുക്ക് ആവശ്യം. അതുകൊണ്ടുതന്നെ 100 ശതമാനം കഴിവും പുറത്തെടുത്ത് ജയിക്കാനാണ് ശ്രമം. ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സന്തുഷ്ടരമാണ്. ഇനി ഒരു കളി കൂടിയുണ്ട്. ഈ പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ കളിച്ചാൽ നമ്മളെ തോൽപ്പിക്കാൻ ആർക്കുമാകില്ല. ട്വന്റി20യിൽ ഇങ്ങനെ കളിച്ചിട്ടു മാത്രമേ കാര്യമുള്ളൂ' ജഡേജ പറഞ്ഞു.
നേരത്തെ, സ്‌കോട്ലൻഡിനെതിരായ മത്സരത്തിൽ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ജഡേജയായിരുന്നു. നാല് ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പ്രകടനമാണ് ജഡേജയ്ക്ക് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിക്കൊടുത്തത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സ്‌കോട്ലൻഡ് 17.4 ഓവറിൽ 85 റൺസിന് പുറത്തായിരുന്നു. നെറ്റ് റൺറേറ്റിൽ അഫ്ഗാനിസ്ഥാനെ മറികടക്കാൻ 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പന്തിൽ ലക്ഷ്യത്തിലെത്തി. 19 പന്തിൽ 50 റൺസെടുത്ത ഓപ്പണർ കെ.എൽ. രാഹുൽ, 16 പന്തിൽ 30 റൺസെടുത്ത രോഹിത് ശർമ എന്നിവരുടെ അതിവേഗ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്.
സ്പോർട്സ് ഡെസ്ക്