- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിശീലക സ്ഥാനത്ത് തുടരില്ല; സ്ഥാനം ഒഴിയാൻ രവി ശാസ്ത്രി തീരുമാനം അറിയിച്ചു; പുതിയ പരിശീലകന് സാധ്യത മഹേല ജയവർധനക്കെന്ന് സൂചന
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് രവി ശാസ്ത്രി വ്യക്തമാക്കിയതായി റിപ്പോർട്ട്. കരാർ പ്രകാരം ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിയും. വർഷാന്ത്യത്തിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കൂടി തുടരണമെന്ന ബിസിസിഐ നേതൃത്വത്തിന്റെ അഭ്യർത്ഥന ശാസ്ത്രി തള്ളിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശാസ്ത്രിക്കൊപ്പം പരിശീലക സംഘത്തിലെത്തിയ ബൗളിങ് കോച്ച് ഭരത് അരുൺ അടക്കമുള്ളവർ മാറുമെന്നും സൂചനയുണ്ട്. ഇടക്കാല പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിക്കുന്നത് പരിഗണനയിൽ ഉണ്ടെങ്കിലും ദ്രാവിഡ് തയ്യാറാകുമോയെന്ന് വ്യക്തമല്ല.
ഐപിഎല്ലിലെ ബാംഗ്ലൂർ ടീം പരിശീലകൻ മൈക്ക് ഹെസ്സൻ, ടോം മൂഡി തുടങ്ങിയവർ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയേക്കും. മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനയും സാധ്യത പട്ടികയിലുണ്ട്.
സ്പോർട്സ് ഡെസ്ക്
Next Story