- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ മക്കൾക്ക് പച്ചപ്പാൽ നൽകാറുണ്ടോ? പച്ചപ്പാൽ വൃക്കകളുടെ പ്രവർത്തനം പോലും തകരാറിലാക്കുമെന്ന് പഠനം
നിങ്ങളുടെ മക്കൾക്ക് പച്ചപ്പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ നിർത്തിക്കോളൂ. വൃക്കകളുടെ പ്രവർത്തനം പോലും തകരാറിലാക്കുന്നത്ര അപകടകാരിയാണ് പച്ചപ്പാലെന്നാണ് പുതിയ പഠനം. കവറുകളിൽ കിട്ടുന്ന പാച്യുറൈസ്ഡ് പാൽ അല്ലാതെ കറന്ന ഉടനെയുള്ള പാൽ കുടിക്കുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യത നൂറിരട്ടിയാക്കുമെന്
നിങ്ങളുടെ മക്കൾക്ക് പച്ചപ്പാൽ കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ നിർത്തിക്കോളൂ. വൃക്കകളുടെ പ്രവർത്തനം പോലും തകരാറിലാക്കുന്നത്ര അപകടകാരിയാണ് പച്ചപ്പാലെന്നാണ് പുതിയ പഠനം. കവറുകളിൽ കിട്ടുന്ന പാച്യുറൈസ്ഡ് പാൽ അല്ലാതെ കറന്ന ഉടനെയുള്ള പാൽ കുടിക്കുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യത നൂറിരട്ടിയാക്കുമെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്.
വയറിളക്കം, ഛർദി, പേശീവലിവ്, പനി എന്നിങ്ങനെയുള്ള രോഗങ്ങൾക്കു കാരണമാകുന്നതു കൂടാതെ വൃക്കളുടെ പ്രവർത്തനം തകരാറിലാക്കുക പോലെയുള്ള മാരകമായ രോഗാവസ്ഥയ്ക്കും പച്ചപ്പാൽ കുടിക്കുന്നത് വഴിവയ്ക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എയ്ഡ്‌സ് പേഷ്യന്റ് കെയർ ആൻഡ് എസ്ടിഡീസ് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പാച്യൂറൈസ്ഡ് പാൽ കുടിക്കുന്നതിനെക്കാൾ നൂറിരട്ടി അപകടസാധ്യതയാണ് പച്ചപ്പാൽ കുടിക്കുന്നതു മൂലം ഉണ്ടാകുന്നതെന്ന് ജോൺസ് ഹോപ്കിൻ സെന്റർ ഫോർ എ ലിവബിൾ ഫ്യൂച്ചറിലെ (സിഎൽഎഫ്) ബെഞ്ചമിൻ ഡേവിസ് ചൂണ്ടിക്കാട്ടുന്നു. പച്ചപ്പാൽ കുടിക്കുന്നത് ഏറെ ഗുണകരമാണെന്ന് അടുത്തകാലത്ത് വാർത്തകൾ പ്രചരിച്ചിരുന്നു. കൂടുതൽ നാച്ചുറൽ ആന്റിബോഡികൾ, പ്രൊട്ടീനുകൾ, ബാക്ടീരിയ എന്നിവ പാച്യൂറൈസ്ഡ് പാലിനെക്കാൾ കൂടുതൽ പച്ചപ്പാലിൽ അടങ്ങിയിട്ടുണ്ടെന്ന വാദമാണ് ഈ പ്രചാരണത്തിന് ബലമേകിയത്. എന്നാൽ അടുത്തകാലത്ത് നടത്തിയ പഠനത്തിൽ വ്യക്തമായത് പച്ചപ്പാലിൽ അപകടകാരികളായ പല ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടെന്നാണ്. ഈ ബാക്ടീരിയകൾ മനുഷ്യശരീരത്തിൽ പ്രത്യേകിച്ച് കുട്ടികളിലും ഗർഭിണികളിലും പ്രായമായവരിലും ഏറെ അപകടം സൃഷ്ടിക്കുന്നുവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
തിളപ്പിക്കാത്തതും പാച്യൂറൈസ് ചെയ്യാത്തതുമായി പശുവിൻ പാൽ കുടിക്കുന്നതു സംബന്ധിച്ച് ആയിരത്തോളം റിപ്പോർട്ടുകൾ പഠിച്ച ശേഷമാണ് ജേർണൽ പുതിയ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കുട്ടികളും പ്രായമായവരും രോഗത്താൽ അവശത അനുഭവിക്കുന്നവരും പ്രതിരോധ ശേഷി ഇല്ലാത്തവരും ഗർഭിണികളും ഒരു കാരണവശാലും പച്ചപ്പാൽ കുടിക്കരുതെന്നാണ് സിഎൽഎഫ് നിർദേശിക്കുന്നത്. ഇത്തരക്കാരിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ കൂടാതെ മരണം വരെ സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.