- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര പണം നൽകിയാലും ആർത്തി തുടരുന്ന രാജ്യമാണ് പാക്കിസ്ഥാൻ; എപ്പോഴും കയറിച്ചെന്ന് പണമെടുക്കാവുന്ന എടിഎമ്മല്ല അമേരിക്കയെന്ന് അവർ ഓർക്കണം; സൈന്യത്തിലെ ചിലരുടെ പോക്കറ്റ് വീർപ്പിക്കലാണ് നടക്കുന്നതെന്നും വെളിപ്പെടുത്തി അമേരിക്കൻ പ്രതിരോധ കരാറുകാരൻ
വാഷിങ്ടൺ: എപ്പോൾ വേണമെങ്കിലും കയറിച്ചെന്ന് പണമെടുക്കാൻ കഴിയുന്ന എ.ടി.എമ്മല്ല അമേരിക്കയെന്നും പാക്കിസ്ഥാന് നൽകുന്ന സഹായമെല്ലാം സൈന്യത്തിലെ ചിലരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രതിരോധ കരാറുകാരൻ. എത്ര പണം നൽകിയാലും മതിയാകാത്ത രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ പുസ്തകത്തിൽ യു.എസ് പ്രതിരോധ കരാറുകാരൻ റെയമണ്ട് ഡേവിസ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകുന്നത്. പാക്കിസ്ഥാന് സഹായമായി നൽകി വരുന്ന പണമെല്ലാം സൈന്യത്തിലെ ചിലരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. എത്ര പണം നൽകിയാലും മതിയാകാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അമേരിക്കയിൽ നിന്നും ലഭിക്കുന്ന സഹായമെല്ലാം പാക്കിസ്ഥാന് ലഹരിമരുന്നായി മാറിയിരിക്കുകയാണ്. ഇതില്ലാതെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലാണ് അവരൈന്നുമാണഅ കടുത്ത ഭാഷയിൽ റെയ്മണ്ടിന്റെ ആരോപണം. 42കാരനായ ഡേവിസിനെ രണ്ട് പാക്കിസ്ഥാനികളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 2011ൽ ലാഹോറിൽ വച്ച് അറസറ്റ് ചെയ്തത് ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾക്ക് കാരണമായിരുന്നു.
വാഷിങ്ടൺ: എപ്പോൾ വേണമെങ്കിലും കയറിച്ചെന്ന് പണമെടുക്കാൻ കഴിയുന്ന എ.ടി.എമ്മല്ല അമേരിക്കയെന്നും പാക്കിസ്ഥാന് നൽകുന്ന സഹായമെല്ലാം സൈന്യത്തിലെ ചിലരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രതിരോധ കരാറുകാരൻ. എത്ര പണം നൽകിയാലും മതിയാകാത്ത രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ പുസ്തകത്തിൽ യു.എസ് പ്രതിരോധ കരാറുകാരൻ റെയമണ്ട് ഡേവിസ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകുന്നത്. പാക്കിസ്ഥാന് സഹായമായി നൽകി വരുന്ന പണമെല്ലാം സൈന്യത്തിലെ ചിലരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
എത്ര പണം നൽകിയാലും മതിയാകാത്ത രാജ്യമാണ് പാക്കിസ്ഥാൻ. അമേരിക്കയിൽ നിന്നും ലഭിക്കുന്ന സഹായമെല്ലാം പാക്കിസ്ഥാന് ലഹരിമരുന്നായി മാറിയിരിക്കുകയാണ്. ഇതില്ലാതെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലാണ് അവരൈന്നുമാണഅ കടുത്ത ഭാഷയിൽ റെയ്മണ്ടിന്റെ ആരോപണം. 42കാരനായ ഡേവിസിനെ രണ്ട് പാക്കിസ്ഥാനികളെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 2011ൽ ലാഹോറിൽ വച്ച് അറസറ്റ് ചെയ്തത് ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾക്ക് കാരണമായിരുന്നു.
പാക്കിസ്ഥാനിലെ സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി അമേരിക്ക നൽകുമെന്ന സഹായമെല്ലാം സൈനിക ആവശ്യങ്ങൾക്ക് വേണ്ടി വഴിമാറ്റി ചെലവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ രാജ്യമാണെന്ന് പറയുമ്പോഴും പാക്കിസ്ഥാനിലെ അധികാരം ഇപ്പോഴും സൈന്യത്തിന്റെ കൈകളിലാണെന്നും അദ്ദേഹം തന്റെ പുസതകത്തിൽ കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യം ലഭിച്ച് 64 വർഷങ്ങൾ പിന്നിട്ടിട്ടും പാക്കിസ്ഥാനിലെ അധികാരം കൈയാളുന്നത് സൈന്യമാണ്. ഇത് മൂലം രാജ്യത്തെ ബഡ്ജറ്റിന്റെ നാലിലൊന്നും സൈന്യം അപഹരിക്കുകയാണ്. 2007ൽ പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫ് രാജ്യത്തെ ഭരണഘടന റദ്ദ് ചെയ്തതും പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കിയതും ലോകം കണ്ടതാണ്.
ഇനി കുറച്ച് കാലം കഴിഞ്ഞാൽ സൈന്യം പൂർണ അധികാരങ്ങളും കൈപ്പിടിയിലാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും അദ്ദേഹം പറയുന്നു. നവാസ് ഷെരീഫിനെതിരെ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്ന സൂചനകൾ പാക്കിസ്ഥാനിൽ ശക്തമായിരിക്കെയാണ് ഡേവിസിന്റെ വെളിപ്പെടുത്തൽ.