കൊച്ചി: രാജ്യത്ത് ഓൺലൈൻ, മൊബൈൽ, പ്ലാസ്റ്റിക് മണി ബാങ്കിങ്ങ് സമ്പ്രദായം വ്യാപിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്ന് റിസർവ് ബാങ്ക് ജനറൽ മാനേജർ യു ചിരഞ്ജീവി. സമൂഹത്തിൽ അഴിമതിയുടെ തോതു കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണു പുതിയ നീക്കം.

കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന, അടൽ പെൻഷൻ യോജന എന്നീ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ജില്ലാതല അവലോകന, ബോധവൽക്കരണ യോഗം എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.