തിരുവനന്തപുരം: മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിന് ആർ സി ദി ട്രൂ ലീഡർ കേരള ധനസഹായം നൽകി.ദുരിതബാധിതർക്കും ആലംബഹീനർക്കും കൈത്താങ്ങായ് നിൽക്കുന്ന കൂട്ടായ്മയാണ് ആർ സി ദി ട്രൂ ലീഡർ കേരള.

തിരുവനന്തപുരത്തു നടന്നു വരുന്ന സത്യാഗ്രഹ പന്തലിൽ വച്ച് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആർ മഹേഷ്, കെ പി സി സി വക്താവ് രാജ്‌മോഹൻ ഉണ്ണിത്താൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അജോമോൻ, നിബു ഷൗക്കത്ത് എന്നിവർ ചേർന്ന് തുക സ്വീകരിച്ചു. ഇതിനായി കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ആർ സി ദി ട്രൂ ലീഡർ കേരള ചെയർമാൻ നഹാസ് പത്തനംതിട്ട പറഞ്ഞു.