- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിൽ രാഷ്ട്രീയ നേതൃത്വങ്ങൾ നിലപാട് വ്യക്തമാക്കണം:രാഷ്ട്രീയ കിസാൻ മഹാസംഘ്
കൊച്ചി: ഇന്ത്യയുടെ കാർഷികമേഖലയ്ക്ക് വൻ പ്രഹരമേൽപ്പിക്കുന്ന ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിന്മേൽ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ മുന്നോട്ടുവരണമെന്ന് കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. നവംബർ 14 മുതൽ സിംഗപ്പൂരിൽ ആരംഭിക്കുന്ന ആസിയാൻ-ആർസിഇപി ഉച്ചകോടിയിൽ ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചർച്ചചെയ്ത് അംഗീകരിച്ച ആറുചാപ്റ്ററുകൾ ഒപ്പുവെയ്ക്കപ്പെടുകയാണ്. 16 അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. ഇൻഫാം ഉൾപ്പെടെ വിവിധ കർഷകസംഘടനകൾ നാളുകളായി ഇന്ത്യ കരാർ ഒപ്പിടാൻ പാടില്ലെന്നുള്ള നിലപാട് കേന്ദ്രസർക്കാരിൽ സമർപ്പിച്ചത് പാടേ അവഗണിക്കുന്ന സാഹചര്യം കാർഷികമേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും. കേന്ദ്രസർക്കാരിലെ വിവിധ മന്ത്രിതലവകുപ്പുകളിലും കരാറുമായി മുന്നോട്ടു നീങ്ങുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെട്ടുവന്നിരിക്കുന്നത് കർഷ
കൊച്ചി: ഇന്ത്യയുടെ കാർഷികമേഖലയ്ക്ക് വൻ പ്രഹരമേൽപ്പിക്കുന്ന ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിന്മേൽ രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ നിലപാട് പരസ്യമായി പ്രഖ്യാപിക്കാൻ മുന്നോട്ടുവരണമെന്ന് കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
നവംബർ 14 മുതൽ സിംഗപ്പൂരിൽ ആരംഭിക്കുന്ന ആസിയാൻ-ആർസിഇപി ഉച്ചകോടിയിൽ ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചർച്ചചെയ്ത് അംഗീകരിച്ച ആറുചാപ്റ്ററുകൾ ഒപ്പുവെയ്ക്കപ്പെടുകയാണ്. 16 അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ പങ്കെടുക്കുന്നു.
ഇൻഫാം ഉൾപ്പെടെ വിവിധ കർഷകസംഘടനകൾ നാളുകളായി ഇന്ത്യ കരാർ ഒപ്പിടാൻ പാടില്ലെന്നുള്ള നിലപാട് കേന്ദ്രസർക്കാരിൽ സമർപ്പിച്ചത് പാടേ അവഗണിക്കുന്ന സാഹചര്യം കാർഷികമേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടും. കേന്ദ്രസർക്കാരിലെ വിവിധ മന്ത്രിതലവകുപ്പുകളിലും കരാറുമായി മുന്നോട്ടു നീങ്ങുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ രൂപപ്പെട്ടുവന്നിരിക്കുന്നത് കർഷകർ പ്രതീക്ഷയോടെ കാണുന്നുണ്ടെങ്കിലും കരാർ നടപ്പിലാക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടേത്.
ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് രാജ്യാന്തര വ്യാപാരക്കരാറുകളിൽ സംസ്ഥാന സർക്കാരുകളോട് കൂടിയാലോചന നടത്തിയെടുക്കേണ്ട തീരുമാനങ്ങൾ കേന്ദ്രസർക്കാർ അട്ടിമറിക്കുന്നത് ധിക്കാരപരമാണ്. അസംഘടിത കർഷകരുടെ പ്രശ്‌നമായതുകൊണ്ട് സംസ്ഥാന സർക്കാരും ഈ നീതി നിഷേധത്തിനെതിരെ രംഗത്തുവരാതെ ഒളിച്ചോടുന്നു. ഇതിനോടകം ഇന്ത്യ ഏർപ്പെട്ട് നടപ്പിൽ വന്നുകൊണ്ടിരിക്കുന്ന ആസിയാൻ കരാറും, കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനവും തകർത്തിരിക്കുന്ന കാർഷികമേഖലയ്ക്ക് വീണ്ടും ഇരുട്ടടിയേൽപ്പിക്കുന്ന കരാർ നടപടികൾ രാജ്യാന്തര കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലേയ്ക്ക് ഇന്ത്യൻ കാർഷികമേഖലയെ തീറെഴുതിക്കൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും കർഷകരുടെ കർഷകപ്രസ്ഥാനങ്ങളും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും കർഷകരക്ഷ രാജ്യരക്ഷ (സേവ് ഫാർമർ, സേവ് ഇന്ത്യ)മുദ്രാവാക്യവുമായി ആർസിഇപി കരാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.