ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിങ് സംഘടനയും സർവ്വകലാശാലയുമായ റോയൽ കോളേജ് ഓഫ് നഴ്‌സിങ് 102 നാമത്തെ വാർഷിക പൊതുയോഗവും 51 മാത്താതെ കോൺഗ്രസ്സും മെയ് 12 മുതൽ 16 വരെ ബെൽഫാസ്റ്റിൽ വച്ച് നടത്തുന്നു.

പന്ത്രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2:30 ന് ആരംഭിക്കുന്ന കോൺഗ്രസ്സിൽ നഴ്സിങ് മേഖലയെ സംബന്ധിക്കുന്ന വിവിധങ്ങളായ 25 വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകളും ചർച്ചകളും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 6000ൽ പരം പ്രതിനിധികൾ പങ്കെടുക്കും. 435000ൽ പരം അംഗങ്ങൾ ഉള്ള ആർ സി എന്നിലെ 600ൽ പരം വോട്ടവകാശമുള്ളവരിൽ ഒരാളായി മലയാളിയായ അബ്രാഹം പൊന്നുംപുരയിടം ആദ്യാവസാനം ചർച്ചകളിൽ പങ്കെടുക്കുന്നു.

ആർ സി എൻ കോൺഗ്രസിന്റെ ചെയർമാൻ സ്റ്റുവർട് മക്കൻസി അദ്ധ്യക്ഷതയിലാണ് പരിപാടികൾ നടക്കുന്നത്. നഴ്‌സിങ് മേഖല സ്വകാര്യവൽക്കരണത്തിന്റെയും കെടുകാര്യസ്ഥതയുടെയും ഗവണ്മെന്റിന്റെ ആരോഗ്യ സാമൂഹ്യ സുരക്ഷാ മേഖലകളിലുള്ള തെറ്റായ നയങ്ങളുടെയും പിടിയിൽ അമർന്നിരിക്കുന്ന കാലഘട്ടത്തിൽ നടത്തപ്പെടുന്ന ഈ കോൺഗ്രസിൽ നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.

നഴ്‌സിങ് മേഖലയിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം മലയാളികളെയും സാരമായി ബാധിച്ചെക്കാവുന്ന പ്രവാസി നഴ്സുമാർ , റിക്രൂട്ട്‌മെന്റ് ആൻഡ് റീട്ടെൻഷൻ, സ്റ്റാഫ് സബ്സ്റ്റിറ്റിയൂഷൻ, ലിമിറ്റഡ് കമ്പനീസ്, മെയിൽ നഴ്‌സിങ്, തുടങ്ങിയ വിഷയങ്ങളിലെ പ്രശ്‌നങ്ങളെക്കുറുച്ചും ചർച്ചകൾ നടക്കും