- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർസിഎൻ റീജിയണൽ ബോർഡിലേക്ക് മത്സരിക്കുന്നവരിൽ ലണ്ടനിലെ അബ്രഹാം പൊന്നുപുരയിടവും; നമ്മൾ ആഞ്ഞു പിടിച്ചാൽ മലയാളി നഴ്സുമാരുടെ ശബ്ദമുയർത്താൻ ഒരു പ്രതിനിധിയെ കിട്ടും
ബ്രിട്ടണിലെ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സിങ് (ആർ.സി.എൻ) ന്റെ ലണ്ടൻ ബോർഡിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു. ബ്രിട്ടണിലെ മലയാളി സമൂഹത്തിൽ പൊതുപ്രവർത്തന രംഗത്തെ സജീവസാന്നിധ്യമാണ് എബ്രാഹം. ബ്രിട്ടണിലെ ഏറ്റവുമധികം മലയാളികൾ ജോലി ചെയ്യുന്ന നഴ്‌സിങ് മേഖലയിൽ നിന്നും ആദ്യമായിട്ടാണ് ആർസിഎൻ പോലെ വളരെ ശക്തമായ ഒരു ട്രേഡ് യൂണിയന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തേയ്ക്ക് ഒരു മലയാളി മത്സരിക്കാനെത്തുന്നത്. മലയാളികളുടെ കൂട്ടായ ഒരു പരിശ്രമമുണ്ടായാൽ വാശിയേറിയ മത്സരം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് എബ്രാഹം. ആഗോളതലത്തിൽ നഴ്‌സുമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളിൽ ഏറ്റവും വലുതാണ് ആർ.സി.എൻ. 1916ൽ നഴ്‌സുമാർക്കായി സ്ഥാപിതമായ ഈ സംഘടന പിൽക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബം റോയൽ ചാർട്ടറിലൂടെ നൽകിയ പ്രത്യേക പദവി കൈവരിച്ചാണ് റോയൽ കോളേജ് ഓഫ് നഴ്‌സിങ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അ
ബ്രിട്ടണിലെ നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സിങ് (ആർ.സി.എൻ) ന്റെ ലണ്ടൻ ബോർഡിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു. ബ്രിട്ടണിലെ മലയാളി സമൂഹത്തിൽ പൊതുപ്രവർത്തന രംഗത്തെ സജീവസാന്നിധ്യമാണ് എബ്രാഹം. ബ്രിട്ടണിലെ ഏറ്റവുമധികം മലയാളികൾ ജോലി ചെയ്യുന്ന നഴ്‌സിങ് മേഖലയിൽ നിന്നും ആദ്യമായിട്ടാണ് ആർസിഎൻ പോലെ വളരെ ശക്തമായ ഒരു ട്രേഡ് യൂണിയന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തേയ്ക്ക് ഒരു മലയാളി മത്സരിക്കാനെത്തുന്നത്. മലയാളികളുടെ കൂട്ടായ ഒരു പരിശ്രമമുണ്ടായാൽ വാശിയേറിയ മത്സരം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് എബ്രാഹം.
ആഗോളതലത്തിൽ നഴ്‌സുമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളിൽ ഏറ്റവും വലുതാണ് ആർ.സി.എൻ. 1916ൽ നഴ്‌സുമാർക്കായി സ്ഥാപിതമായ ഈ സംഘടന പിൽക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബം റോയൽ ചാർട്ടറിലൂടെ നൽകിയ പ്രത്യേക പദവി കൈവരിച്ചാണ് റോയൽ കോളേജ് ഓഫ് നഴ്‌സിങ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ ബ്രിട്ടണിലെ കേവലം ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ മാത്രമല്ല അന്തർദേശീയ തലത്തിൽ തന്നെ വിവിധ നഴ്‌സിങ് സംഘടനകളുമായും വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായും ചേർന്ന് നഴ്‌സിംസ് മേഖലയിലെ പലവിധ പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകി വരുന്നു. നഴ്‌സസ്, സ്റ്റുഡന്റ് നഴ്‌സസ്, മിഡ്‌വൈഫ്‌സ്, ഹെൽത്ത് അസിസ്റ്റന്റ് എന്നിങ്ങനെ നഴ്‌സിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഏകദേശം നാലര ലക്ഷത്തോളും ആളുകൾ യുകെയിൽ ആർസിഎൻ അംഗങ്ങളായിട്ടുണ്ട്.
ആർസിഎൻ ലണ്ടൻ റീജണിൽ ഉൾപ്പെടുന്ന 60,000 ഓളും വരുന്ന അംഗങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ എബ്രാഹം മത്സരിക്കുന്ന ലണ്ടൻ റീജണൽ ബോർഡിലേയ്ക്ക് വോട്ടർമാരായിട്ടുള്ളത്. ഗ്രേറ്റർ ലണ്ടനിലെ 32 ബറോ കൗൺസിലുകളിലായി ഉള്ള 69 എൻഎച്ച്എസ് സ്ഥാപനങ്ങൾ 3000 ൽ പരം വരുന്ന പ്രൈവറ്റ് ഹെൽത്ത് കെയർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നവരാണ് വോട്ടർമാരായ അറുപതിനായിരത്തോളും വരുന്ന ആർസിഎൻ അംഗങ്ങൾ. അതായിത് ഗ്രേറ്റർ ലണ്ടൻ ബറോകളിലെ വിവിധ ഹോസ്പിറ്റലുകളിലും മറ്റ് ഹെൽത്ത് സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന ആർസിഎൻ അംഗങ്ങളിൽ എല്ലാവർക്കും ഈ തെരഞ്ഞെടുപ്പിൽ എബ്രാഹത്തിനു വോട്ട് രേഖപ്പെടുത്തി തന്നെ വിജയം ഉറപ്പാക്കുന്നതിനു ആവശ്യമായ പിന്തുണ നൽകാനാവും. എന്നാൽ ലണ്ടൻ റീജണീലെ വിവിധ ഹോസ്പിറ്റലുകളിലും ഹെൽത്ത് കെയർ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആർ.സി.എൻ അംഗങ്ങൾ അല്ലാത്ത നഴ്‌സുമാരും മറ്റു ജീവനക്കാർക്കും തങ്ങൾക്ക് പരിചയമുള്ള ആർസിഎൻ അംഗങ്ങളായ സഹപ്രവർത്തകരോട് എബ്രാഹത്തിനു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് സഹായിക്കാവുന്നതാണ്. കൂടാതെ ലണ്ടൻ റീജിയണു പുറത്തുള്ളവർക്കും തങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ പരിചയമുള്ളവരോ ആയ ആർസിഎൻ അംഗങ്ങളോട് ഈ തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ച് എബ്രാഹത്തിനു വേണ്ടിയുള്ള പ്രചരണത്തിൽ പങ്കാളികളാകാവുന്നതാണ്.
ലണ്ടൻ ബോർഡിലേയ്ക്കുള്ള 6 സീറ്റുകളിലേയ്ക്കാണ് മത്സരം നടക്കുന്നത് ഇതിലേയ്ക്കായി എബ്രാഹം ഉൾപ്പെടെ 16 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. ഓൺലൈൻ വോട്ടിംഗിലൂടെയാണ് സമ്മതിദാനാവകാശം വിനയോഗിക്കേണ്ടത്. ആർസിഎൻ അംഗങ്ങളായ എല്ലാവർക്കും നവംബർ 1 ന് വൈകുന്നേരത്തോടെ ഇമെയിലിൽ വോട്ടെടുപ്പിനുള്ള ലിങ്ക് അയച്ചു കഴിഞ്ഞു. നവംബർ 30 ഉച്ചയ്ക്ക് 12 മണി വരെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഇമെയിലിൽ നിന്നും വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടിയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആ പേജ് ഓപ്പണായി വരും. സർനെയിം അടിസ്ഥാനത്തിലാണ് ബാലറ്റ് പേജിൽ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സർനെയിം പ്രാധാന്യത്തോടെ നൽകിയിട്ടുമില്ല. 16 സ്ഥാനാർത്ഥികളിൽ 13 മനായിട്ടാണ് എബ്രാഹം പൊന്നുംപുരയിടം എന്നുൾപ്പെടുത്തിയിട്ടുള്ളത്. ലണ്ടൻ റീജണിൽ നിന്നുള്ള ആർസിഎൻ അംഗങ്ങളായ എല്ലാവരും വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുന്നതിന് സഹായിക്കണമെന്ന് എബ്രാഹം അഭ്യർത്ഥിച്ചു. കൂടാതെ എല്ലാ മലയാളികളുടേയും പിന്തുണയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.