- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേതനപരിഷ്ക്കരണം ആവശ്യപ്പെട്ടുകൊണ്ട് ആർ. സി. എൻ. പ്രവർത്തകർ നാളെ പാർലമെന്റ് സ്ക്വയറിലേക്ക്
യു.കെ.യിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്സിങ് മേഖലയിലെപ്രബല തൊഴിലാളി യൂണിയനായ ആർ.സി.എൻ. സമരരംഗത്തിറങ്ങുന്നു. നാളെ,സെപ്റ്റംബർ ആറ് ബുധനാഴ്ച പതിനായിരക്കണക്കിന് ആർ.സി.എൻ. പ്രവർത്തകർബ്രിട്ടീഷ് പാർലമെന്റ് സ്‌ക്വയറിൽ സമരകാഹളം മുഴക്കി അണിചേരും. 2010 ലെ കാമറോൺ സർക്കാർ അടിച്ചേൽപ്പിച്ച ശമ്പള വർദ്ധനവിലെ അശാസ്ത്രീയമായ'ക്യാപ്പിങ്' രീതി പൊതുമേഖലയിലെ തൊഴിലാളികളെയാകെ ദോഷകരമായിബാധിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന വിലസൂചികയുമായിതട്ടിച്ചുനോക്കുമ്പോൾ പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോൾ ഈമേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്. ഈ നില തുടർന്നാൽ പൊതുമേഖലയിലെതൊഴിലാളികളുടെ ജീവിതനിലവാരം പിന്നോക്കം പോകുന്ന അവസ്ഥയിലേക്കാണ്കാര്യങ്ങൾ എത്തിനിൽക്കുന്നത്. നാളെ ഉച്ചക്ക് 12:30 നും 2:30 നും ഇടയിൽ പാർലമെന്റ് സ്‌ക്വയറിൽ നടക്കുന്നപ്രതിഷേധ മാർച്ചിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായിപതിനായിരക്കണക്കിന് ആരോഗ്യമേഖലയിലെ തൊഴിലാളികൾഒത്തുചേരുന്നു. സമര പരിപാടികളുടെ തുടർച്ചയായി ഒക്‌റ്റോബർ 12
യു.കെ.യിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്സിങ് മേഖലയിലെപ്രബല തൊഴിലാളി യൂണിയനായ ആർ.സി.എൻ. സമരരംഗത്തിറങ്ങുന്നു. നാളെ,സെപ്റ്റംബർ ആറ് ബുധനാഴ്ച പതിനായിരക്കണക്കിന് ആർ.സി.എൻ. പ്രവർത്തകർബ്രിട്ടീഷ് പാർലമെന്റ് സ്‌ക്വയറിൽ സമരകാഹളം മുഴക്കി അണിചേരും.
2010 ലെ കാമറോൺ സർക്കാർ അടിച്ചേൽപ്പിച്ച ശമ്പള വർദ്ധനവിലെ അശാസ്ത്രീയമായ'ക്യാപ്പിങ്' രീതി പൊതുമേഖലയിലെ തൊഴിലാളികളെയാകെ ദോഷകരമായിബാധിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന വിലസൂചികയുമായിതട്ടിച്ചുനോക്കുമ്പോൾ പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോൾ ഈമേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്. ഈ നില തുടർന്നാൽ പൊതുമേഖലയിലെതൊഴിലാളികളുടെ ജീവിതനിലവാരം പിന്നോക്കം പോകുന്ന അവസ്ഥയിലേക്കാണ്കാര്യങ്ങൾ എത്തിനിൽക്കുന്നത്.
നാളെ ഉച്ചക്ക് 12:30 നും 2:30 നും ഇടയിൽ പാർലമെന്റ് സ്‌ക്വയറിൽ നടക്കുന്നപ്രതിഷേധ മാർച്ചിലും പൊതുസമ്മേളനത്തിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായിപതിനായിരക്കണക്കിന് ആരോഗ്യമേഖലയിലെ തൊഴിലാളികൾഒത്തുചേരുന്നു. സമര പരിപാടികളുടെ തുടർച്ചയായി ഒക്‌റ്റോബർ 12 വ്യാഴാഴ്ചപൊതുമേഖലാ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ സമരവുംഉണ്ടായിരിക്കുന്നതാണ്. നേഴ്സിങ് മേഖലയിലും ഇതര പൊതുമേഖലാ രംഗങ്ങളിലും
പ്രവർത്തിക്കുന്ന മലയാളികളായ ജീവനക്കാരുടെ സജീവ സഹകരണം സമരപരിപാടികളിൽ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.