- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയും കൈക്കൂലിയും വച്ചു പൊറുപ്പിക്കില്ല; ഫോർട്ട് കൊച്ചി ആർഡിഒ ഓഫീസിലെ മുഴുവൻ ജീവനക്കാർക്കും സ്ഥലം മാറ്റം; മാറ്റിയത് ഡെപ്യൂട്ടി തഹസിൽദാർ മുതൽ ഡ്രൈവർ വരെയുള്ള 21 പേരെ
കൊച്ചി: അഴിമതി, കൈക്കൂലി ആരോപണങ്ങളെ തുടർന്ന് ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ ഓഫീസിലെ മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റി. എറണാകുളം ജില്ലയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്.
ഡെപ്യൂട്ടി തഹസിൽദാർ മുതൽ ഡ്രൈവർ വരെയുള്ള 21 പേരെയാണ് സ്ഥലം മാറ്റിയത്. ആർ.ഡി.ഒ ഓഫിസിനെക്കുറിച്ച് നിരവധി പരാതികൾ റവന്യൂ മന്ത്രിക്ക് ലഭിച്ചിരുന്നു. കോവിഡ് കാലത്ത് കളക്ടറേറ്റിൽ പോലും പരാതികളും അപേക്ഷകളും നേരിട്ട് വാങ്ങിയപ്പോൾ ആർ.ഡി.ഒ ഓഫീസിൽ പെട്ടിയിൽ നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം.
ഈ അപേക്ഷകൾ തപാൽ വിഭാഗത്തിൽ നിന്ന് നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനിൽ എത്തുന്നതിന് ആയിരങ്ങൾ കൈക്കൂലി നൽകേണ്ട അവസ്ഥയിലായിരുന്നു. ഫയലുകളുടെ സ്വഭാവം അനുസരിച് കൈക്കൂലി പതിനായിരം മുതൽ ലക്ഷങ്ങൾ വരെയെത്തും. പത്തും പതിനഞ്ചും വർഷമായി ഈ ഓഫീസിൽ ജോലി ചെയ്യുന്നവരായിരുന്നു ഏറെയും.
കഴിഞ്ഞ ആഴ്ച സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് ഒരു ക്ലർക്കിനെ ജില്ലാ കളക്ടർ കോതമംഗലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ ഉദോഗസ്ഥനു വേണ്ടി സിപിഐ പ്രാദേശിക നേതൃത്വം ജില്ലാ കലക്ടർക്കുമേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല.
സ്ഥലം മാറ്റിയവരും തിരികെ നിയമിച്ചവരും
സീനിയർ സൂപ്രണ്ട് ജോൺസൺ ജോർജിനെ സ്പെഷ്യൽ തഹസിൽദാർ റവന്യൂ റിക്കവറിയായി കൊച്ചിയിൽ നിയമിച്ചു. പകരം റവന്യൂ റിക്കവറി സെക്ഷനിലെ സീനിയർ സൂപ്രണ്ട് അഷറഫിനെ നിയമിച്ചു; ഡെപ്യൂട്ടി തഹസിൽദാർ ടി.എസ് സുനിൽകുമാറിനെ എറണാകുളം കളക്ടറേറ്റിലെ കെ.എസ്.എഫ്.ഇ ഡെപ്യൂട്ടി തഹസിൽദാരായി നിയമിച്ചു. കണയന്നൂർ ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ എം.എസിനെ ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫീസിൽ നിയമിച്ചു
ക്ലർക്ക് അശ്വതി.സി യെ കൊച്ചി താലൂക്ക് ഓഫീസിലേക്ക് മാറ്റി, പകരം കൊച്ചി താലൂക്ക് ഓഫീസിലെ മുബാഷ്. എമ്മിനെ ആർ.ഡി.ഒ ഓഫീസിൽ നിയമിച്ചു; സീനിയർ ക്ലർക്ക് സുരേഷ് ചന്ദ്രയെ ആലുവ താലൂക്ക് ഓഫീസിലേക്ക് മാറ്റി, പകരം ആലുവയിൽ നിന്ന് പ്രിയ കെ.ആറിനെ നിയമിച്ചു; സീനിയർ ക്ലർക്ക് വിനിമോൾ എ.കെയെ പറവൂർ താലൂക്ക് ഓഫിസിലേക്ക് മാറ്റി, പകരം ആലുവ താലൂക്കിൽ നിന്ന് ഏലിയാസ് പുതുമനയെ നിയമിച്ചു;
സീനിയർ ക്ലർക്ക് ഷൈൻ രാജിനെ ആലുവ താലൂക്കിലേക്ക് മാറ്റി, പകരം ജില്ലാ ഇൻഫോർമേഷൻ ഓഫീസിൽ നിന്ന് മഞ്ജു മനോജിനെ നിയമിച്ചു; സീനിയർ ക്ലർക്ക് ബിന്ദു എൽ.ജിയെ എൽ.എ എൻ എച്ച് കാക്കനാട്ടേക്ക് സ്ഥലം മാറ്റി; ക്ലർക്ക് സൽമ സി.ജെ എറണാകുളം കളക്ടറേറ്റിലേക്ക് മാറ്റി; ക്ലർക്ക് ഷംസാദ് ബീഗത്തെ എറണാകുളം കളക്ടറേറ്റിലേക്ക് മാറ്റി; ക്ലർക്ക് മുഹമ്മദ് അസ്ലാമിനെ കുന്നത്തുനാട് താലൂക്കിലേക്ക് മാറ്റി,പകരം കലക്ടറേറ്റിൽ നിന്നും ധന്യ പി .ചിന്നനെ നിയമിച്ചു; ക്ലർക്ക് ജയകുമാറിനെ എൽ.എയെ നെടുമ്പാശ്ശേരിയിലേക്ക് സ്ഥലം മാറ്റി;
ക്ലർക്ക് ദീപ പി.ടിയെ റീസർവേ സൂപ്രണ്ട് ഓഫീസിൽ ആലുവയിലേക്ക് മാറ്റി; ക്ലർക്ക് ജിനിയെ എൽ.എ എൻ.എ.എച്ച് വൈറ്റിലയിലേക്ക് മാറ്റി; ക്ലർക്ക് ആതിര വി.എമ്മിനെ താലൂക്ക് ഓഫീസ് കണയന്നൂർക്ക് മാറ്റി പകരം കണയന്നൂരിൽ നിന്ന് ബിജു കെ.എന്നിനെ നിയമിച്ചു; കോൺഫിഡൻഷ്യൽ അസി. മേരി നിതയെ റവന്യൂ വിജിലൻസ് കാക്കനാട്ടേക്ക് സ്ഥലം മാറ്റി;
ഓഫീസ് അസിസ്റ്റന്റെ ജിജിതയെ എൽ.എ എൻ എച്ച് കാക്കനാട്ടേക്ക് മാറ്റി; ഓഫീസ് അസിസ്റ്റന്റ് ഷിജിമോളെ കലക്ടറേറ്റിലേക്ക് മാറ്റി; ഓഫീസ് അസിസ്റ്റന്റ് മേരി ജിൻസിയെ കാക്കനാട് റിസേർവേ യിലേക്ക് മാറ്റി,ലി.എച്ചിലെ അനില്കുമാറിലെ കൊച്ചി ആർ .ഡി .ഓ ഓഫീസിലേക്ക് നിയമിച്ചു; ഓഫീസ് അസിസ്റ്റന്റ് സിനി സേവ്യറിനെ കളക്ടറേറ്റിലേക്ക് മാറ്റി;
ഓഫീസ് അസിസ്റ്റന്റ് പ്രശാന്തിനെ കിഫ്ബി എറണാകുളത്തേക്ക് മാറ്റി; ഡ്രൈവർ ആന്റണി പി.എയെ എറണാകുളം കലക്ടറേറ്റിലേക്കും അവിടെ നിന്ന് മധു.എ.സി യെ ആർ.ഡി .ഒ ഓഫീസിലേക്കും നിയമിച്ചു.
മറുനാടന് മലയാളി ബ്യൂറോ