രാജ്യത്തേക്ക്കാ റീ എൻട്രി വിസ ലാവധി കഴിഞ്ഞതിനെ തുടർന്ന് മടങ്ങാൻ കഴിയാതിരുന്ന ആശ്രിത വിസക്കാർക്ക് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്പോർട്ട് വിഭാഗം. പുതിയ വിസയിൽ തിരിച്ചെത്തുന്നതിനാണ് അനുവാദമുണ്ടാകുക. കോവിഡിനെ തുടർന്ന് നാട്ടിൽ പോയി തിരിച്ചെത്താൻ കഴിയാതിരുന്ന കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നതാണ് സൗദി ജവാസാത്തിന്റെ തീരുമാനം.

എന്നാൽ, തൊഴിൽ വിസയിൽ കഴിഞ്ഞിരുന്നവർ റീ എൻട്രിയിൽ പോയി തിരിച്ചു വരാതിരുന്നാൽ മൂന്ന് വർഷം വരെ വിലക്ക് നിലനിൽക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇത്തരക്കാർക്ക് പഴയ സ്പോൺസറുടെ കീഴിലേക്ക് തന്നെ വീണ്ടും വരുന്നതിന് വിലക്ക് തടസ്സമാകില്ലെന്നും ജവാസാത്ത് വൃത്തങ്ങൾ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.