55 ന് വയസിന് മുകളിൽ പ്രായമുള്ള സിംഗപ്പൂർ സിറ്റിസണും പെർമനന്റ് റസിഡൻസ് ഉള്ള വിദേശികൾക്കും നാഷണൽ രജിസ്‌ട്രേഷൻ ഐഡന്റന്റി കാർഡ് പുതുക്കാൻ അവസരം ഒരുക്കുന്നു. 19ൂ62 ന് മുമ്പ് ജനിച്ചവർക്ക് എൻആർഐസി കാർഡ് പുതുക്കാൻ ജനുവരി മുതൽ അവസരം ഉണ്ടെന്ന കാര്യം ഇമിഗ്രേഷൻ ആൻഡ് ചെക്‌പോയ്ന്റ് അഥോറിറ്റിയാണ് അറിയിച്ചത്.

നിലവിൽ 15 വയസ്് പൂർത്തിയാ സ്വദേശികൾക്കും പെർമിനന്റ് റസിഡന്റ്‌സ് ഉള്ള വിദേശികൾക്കും കാർഡ് രജിസ്‌ട്രേഷന് നിർബന്ധമാണ്. 15 വയസിൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർ പിന്നീട് 30 നും 55ലുമാണ് റീരജിസ്റ്റർ ചെയ്യേണ്ടത്. കാർഡ് പുതുക്കുന്നതിലൂടെ അവരുടെ ഫോട്ടോകൾ പുതിയതുകൊടുക്കാനും ഐഡന്റിഫിക്കേഷൻ പുതുക്കാനും സാധിക്കും.

റീ റജിസ്‌ട്രേഷൻ നടത്തേണ്ടവർക്ക് അതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സിംഗപ്പൂർ സ്വദേശികൾക്ക് 10 ഡോളറും പെർമെനന്റ് റസിഡൻസിന് 50 ഡോളറുമാണ് രജിസ്‌ട്രേഷൻ ഫീസ്.