- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീഡിങ് പരിശോധിക്കാൻ വരുമ്പോൾ ഇനി മുതൽ വീടുകളിൽ ആളു വേണമെന്നില്ല; പുതിയ സ്മാർട്ട് ലൈഫ് പദ്ധതിയുമായി ദുബായ്; അമിതോപയോഗം നിയന്ത്രിക്കാനും പോംവഴി
ദുബായ്: വീടുകളിൽ ആളില്ലാത്ത സമയത്തും ജല - വൈദ്യുതി റീഡിങ് നിരീക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ഇതുവരെ ദുബായിൽ. എന്നാൽ ഇനി മുതൽ ആ സാഹചര്യം മാറുകയാണ്. വീട്ടിൽ ആളില്ലെങ്കിലും ജല - വൈദ്യുതി റീഡിങ് പരിശോധിക്കാൻ സാധിക്കുന്ന സംവിധാനം ഒരുങ്ങുകയാണ്.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (ദീവ) യുടെ 'സ്മാർട്ട് ലൈഫ്' പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം എത്തുന്നത്. വെള്ളത്തിനും വൈദ്യുതിക്കുമുള്ള മീറ്റർ മുഖേനയാണിതു പ്രവർത്തിക്കുക.
ഓരോ ദിവസവും ആഴ്ചയും ഉപയോഗിക്കുന്നതു രേഖപ്പെടുത്തി ഇ-മെയിൽ വഴി ബിൽ ലഭ്യമാക്കും. അമിതോപയോഗം നിയന്ത്രിക്കാനും ഉപയോക്താക്കൾക്ക് ഇതു സഹായകമാകും. 2030 ആകുമ്പോഴേക്കും ഊർജ - ജല ഉപയോഗം 30% കുറയ്ക്കാൻ സംവിധാനമൊരുക്കും.
Next Story